കള്ളം പറയുന്നവരെ തിരുത്താന്‍ പോകുന്നില്ല, ആരുടേയും അടിമയാകാന്‍ എനിക്ക് പറ്റില്ല: ബാല

ഭാര്യ എലിസബത്തുമായി പിരിഞ്ഞോ എന്ന ചോദ്യത്തോട് പ്രതികരിച്ച് നടന്‍ ബാല. പലപ്പോഴും വ്യക്തിജീവിതം മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ള താരമാണ് ബാല. ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഡോക്ടര്‍ എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ഇരുവരും വിവാഹിതരാവുകയും എലിസബത്ത് ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു.

വിവാഹം മുതല്‍ ഭാര്യ ഗര്‍ഭിണി ആയ വരെയുള്ള ചിത്രങ്ങളെല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി എലിസബത്തിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ബാല പങ്കുവച്ചിട്ടില്ല. താന്‍ അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത് എന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു.

ഇതോടെയാണ് ബാല എലിസബത്തുമായി പിരിഞ്ഞെന്ന വാര്‍ത്തകള്‍ എത്തിയത്. അത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഇപ്പോള്‍ അമ്മ മാത്രമേയുള്ളൂ, അമ്മയ്ക്കൊപ്പം കൊച്ചിയിലെ ഫ്ളാറ്റിലാണ് താമസം തുടങ്ങിയ വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ് എന്ന ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.

താനൊരു തീരുമാനം എടുത്തു. കള്ളം പറയുന്ന മീഡിയാസിനോട് അത് തിരുത്തി പോയി പറയാന്‍ നില്‍ക്കുന്നില്ല. അങ്ങനെ പോയി നിന്നാല്‍ താന്‍ അവരുടെ അടിമയായി പോവും. താന്‍ എന്നല്ല, വളര്‍ന്ന് വരുന്ന ഒരു നടനും അത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരോട് പ്രതികരിച്ച്, അവരെ പ്രോത്സാഹിപ്പിക്കാന്‍ പോകരുത്.

താന്‍ ആരാണ് എന്ന് തനിക്ക് അറിയാം, തന്റെ കുടുംബത്തിനും അറിയാം. പന്ത്രണ്ട് വര്‍ഷമായി ഒരേ ചോദ്യമാണ് തന്നോട് ചോദിക്കുന്നത്, അതിനൊരു മാറ്റവും വന്നിട്ടില്ല. ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതില്‍ മനുഷ്വത്വം എന്നൊന്നില്ല എന്നാണ് ബാല പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം