'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

നടൻ ബാലയുടെ വിവാഹമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ഇതൊന്നും കൂട്ടാക്കാതെ ദീപാവലി ആഘോഷങ്ങളിലാണ് നടനും ഭാര്യ കോകിലയും. വിവാ​ഹിതരായശേഷം ദമ്പതികൾ ആദ്യം ആഘോഷിക്കുന്ന ‘തല ദീവാലി’യുടെ ചിത്രങ്ങളും വിഡിയോകളും ബാല ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ഞങ്ങളുടെ തല ദീവാലി… എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ബാല വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ദീപാവലി മധുരം പങ്കുവയ്ക്കുന്ന സഹോദരി കവിതയും ബാലയുടെ അമ്മയും കോകിലയുമാണ് വിഡിയോയിൽ ഉള്ളത്.

തല ദീവാലി വിശേഷങ്ങൾ പങ്കിട്ട ബാലയ്ക്കും കുടുംബത്തിനും നിരവധി പേർ ദീപാവലി ആശംസകൾ നേർന്ന്. എന്നാൽ ആശംസകൾക്കിടയിലും ബാലയെയും കോകിലയെയും പരിഹസിക്കുന്ന രീതിയിലുള്ള ചില കമന്റുകളും എത്തി. അടുത്ത വർഷം പുതിയ മരുമകളോടൊപ്പം ദീപാവലി ആഘോഷിക്കാം. നന്നായി പോയാൽ നിനക്ക് കൊള്ളാം.. അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം! എന്നിങ്ങനെയുള്ള കമന്റുകളാണ് ഫെയ്‌സ്ബുക്കിൽ വരുന്നത്.

View this post on Instagram

A post shared by Filmactor Bala (@actorbala)

കന്നഡക്കാരിയായ യുവതിയാണ് നടന്റെ ആദ്യ ഭാര്യ. ഗായിക അമൃത സുരേഷ് ആണ് രണ്ടാം ഭാര്യ. എലിസബത്ത് ആണ് മൂന്നാം ഭാര്യ. ആദ്യ വിവാഹവും മൂന്നാം വിവാഹവും നടൻ ബാല രജിസ്റ്റർ ചെയ്തിരുന്നില്ല.

Latest Stories

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി