അവൻ ഒരു വിഷമാണ്; മനുഷ്യത്വത്തിന് എതിരായിട്ടുള്ള ഇത്തരം വിഷങ്ങളെ വളരാൻ അനുവദിക്കരുത്; ചെകുത്താനെതിരെ ബാല

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വേഷത്തിൽ ദുരന്ത സ്ഥലം സന്ദർശിച്ച ലെഫ്റ്റനന്റ് കേണൽ മോഹൻലാലിനെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്സിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയലാണ് അറസ്റ്റ്.

ഇപ്പോഴിതാ ചെകുത്താനെ കുറിച്ച് നടൻ ബാല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചെകുത്താൻ എന്ന അജു അലക്സ് ഒരു വിഷമാണെന്നാണ് ബാല പറയുന്നത്. മനുഷ്യത്വത്തിന് എതിരായുള്ള ഇത്തരം വിഷങ്ങളെ ഒരിക്കലും വളരാൻ അനുവദിക്കരുതെന്നും ബാല പറയുന്നു.

“ഒരു എട്ട്, പത്ത് മാസം മുൻപ് ചെകുത്താനെ അഥവ അജു അലക്സിനെ കുറിച്ച് ഇതല്ലേ ഞാൻ പറഞ്ഞത്. എല്ലാവരോടും. ഞാൻ എന്ത് പാപമാണ് അന്ന് ചെയ്തത്. ഇവൻ ഒരു വിഷമാണ്. ചെയ്യുന്ന കാര്യങ്ങൾ എല്ലാം മോശമാണ്. ഇതൊന്നും ചെയ്യരുത് നിർത്തണം എന്ന് പറഞ്ഞിട്ട് ഞാൻ പോയി. പക്ഷേ ഞാൻ തോക്കെടുത്തു വയലൻസ് എടുത്തു ബാല എന്നൊക്കെ ആയിരുന്നു വാർത്തകൾ. ഒരുപാട് പേരെന്നെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

വയനാട്ടിൽ വലിയൊരു ദുരന്തമാണ് നടന്നത്. മനുഷ്യന് നടന്ന ഏറ്റവും വലിയ ദുരന്തം. ദുരിതബാധിതർക്ക് വേണ്ടി എല്ലാവരും കൈകോർക്കുന്നുണ്ട്. അതിലും കയറി കമന്റ് ചെയ്ത് വളരെ നെ​ഗറ്റീവ് ആയിട്ടുള്ള കാര്യം പറഞ്ഞ് പരത്തിയിരിക്കുകയാണ് അജു അലക്സ്. ഇതൊക്കെ ഞാൻ അന്നേ പറഞ്ഞതല്ലേ. അന്ന് എന്റെ കുടുംബത്തിന് എന്തെല്ലാം വേദന ഉണ്ടായി. എന്റെ ജീവിതത്തിൽ എന്തെല്ലാം മാറ്റം വന്നു.

നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വയനാടിന് വേണ്ടി മൂന്ന് കോടി രൂപ കൊടുത്തു. നമുക്ക് അറിയുന്ന കാര്യങ്ങൾ ഇത്രയെ ഉള്ളൂ. അറിയാത്ത കാര്യങ്ങൾ നിരവധിയുണ്ട്. നന്മ ചെയ്യുന്നവർ ചെയ്യാത്തവരെ കുറിച്ച് എന്തെങ്കിലും കമന്റ് പറയുന്നുണ്ടോ. പിന്നെ എന്തിനാണ് ചെയ്യാത്തവർ ചെയ്യുന്നവരെ കുറിച്ച് മോശമായി പറയുന്നത്? സൈബർ അറ്റാക്ക് നടത്തുന്നു? അവരുടെ വ്യക്തിത്വത്തെ അറ്റാക്ക് ചെയ്യുന്നു ? സിനിമകളെ കുറിച്ച് റിവ്യു ചെയ്, ആക്ടിങ്ങിനെ കുറിച്ച് പറയു. അതെല്ലാവർക്കും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സന്തോഷ് വർക്കിക്ക് എതിരെ ഞാൻ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് വലിച്ചു. അയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടാകാം. അതുകൊണ്ട് നമുക്ക് വിടാം.

പക്ഷേ കുറച്ച് പേർ ഭൂമിക്ക് വിഷമായി നിലനിൽക്കുന്നുണ്ട്. അത് നമ്മൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. നടൻ സിദ്ധിഖ് സർ എടുത്ത സ്റ്റെപ് ശരിയായിട്ടുള്ള കാര്യമാണ്. പൊലീസ് എടുത്ത നടപടിയും സ്വാ​ഗതാർഹമാണ്. ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കണം. അതാണ് ദൈവത്വം. അത് ചെകുത്താന് മനസിലാകില്ല. നല്ലത് ചെയ്തിട്ടും എത്രയോ പേർ എനിക്കെതിരെ നിൽക്കുന്നുണ്ട്.

ഞാൻ മരിക്കും വരെ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യും. അത് മരിച്ച് പോയ എന്റെ അച്ഛന് കൊടുത്ത വാക്കാണ്. നിങ്ങളെന്നെ പാണ്ടിയെന്നോ വരുത്തൻ എന്നോ വിളിച്ചോളൂ. കുഴപ്പമൊന്നും ഇല്ല. എനിക്കോ മോഹൻലാൽ എന്ന് പറയുന്ന വ്യക്തിക്കോ മാത്രമായി കാണരുത്. മനുഷ്യത്വത്തിന് എതിരായിട്ടുള്ള ഇത്തരം വിഷങ്ങളെ വളർത്തി വിടരുത്. അജു അലക്സിനോട് എനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ല. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.” ബാല പറയുന്നു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ