എന്നെ കൊല്ലണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്, ഞാന്‍ എന്ത് പാപമാണ് ചെയ്തത്? ഇത് ക്വട്ടേഷനാണ്: ബാല

തന്റെ വീട് ആക്രമിക്കാന്‍ വന്നവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി നടന്‍ ബാല. അക്രമികള്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു. ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഇതേ അക്രമികള്‍ താനും ഭാര്യയും നടക്കാന്‍ ഇറങ്ങിയപ്പോള്‍ എലിബത്തിന്റെ കാലില്‍ വീണതായും ബാല പറയുന്നുണ്ട്.

മൂന്നംഗ സംഘം ആയുധങ്ങളുമായി തന്റെ ഫ്‌ളാറ്റില്‍ ആക്രമിക്കാന്‍ എത്തിയെന്ന് ആരോപിച്ച് ബാല പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ ബാല കോട്ടയത്ത് ഒരു പരിപാടിക്ക് പോയ സമയത്താണ് അക്രമികള്‍ താരത്തിന്റെ ഫ്‌ളാറ്റില്‍ എത്തിയത്.

ഒരു ദിവസം രാവിലെ 6 മണിക്ക് താനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ വന്നു. എലിസബത്തിന്റെ കാലില്‍ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. തന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി.

ഇന്നലെ താന്‍ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോള്‍ അതേ ആളുകള്‍ താനിവിടെ ഇല്ലെന്ന് അറിഞ്ഞ് വന്ന് ഗുണ്ടായിസം കാണിച്ചു. താന്‍ ഇല്ലെന്നറിഞ്ഞ് തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. കത്തി കൊണ്ടായിരുന്നു ആക്രമണ ശ്രമം. നാവില്‍ സ്റ്റാമ്പ് വച്ചാണ് അവര്‍ വന്നത്. അത് അടിച്ച് കഴിഞ്ഞാല്‍ പിന്നെ ഫുള്‍ ബോധമില്ലാത്ത അവസ്ഥയായിരിക്കുമല്ലോ.

ഫുള്‍ സിസിടിവി ദൃശ്യങ്ങള്‍ കയ്യില്‍ ഉണ്ട്. അവരുടെ വണ്ടി നമ്പര്‍ വരെ കയ്യിലുണ്ട്. തന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്. താനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെ ആണെങ്കില്‍ രണ്ട് പേരെ വിട്ട് തന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാല്‍പത് പേരെ വിടൂ.

ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തില്‍ ഇതൊന്നും അവള്‍ കണ്ടിട്ടില്ല. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നാണ് ബാല മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍