ഉണ്ണി മുകുന്ദന്‍ കാരണം ഒരാള്‍ തൂങ്ങി മരിച്ചിട്ടുണ്ട്, നിങ്ങള്‍ അന്വേഷിച്ച് നോക്കൂ; നടനെതിരെ ഗുരുതര ആരോപണവുമായി ബാല

ഉണ്ണി മുകുന്ദനെതിരെ ബാല വീണ്ടും രംഗത്ത്. ഉണ്ണി മുകുന്ദന്‍ കാരണം ഒരാള്‍ മരിച്ചിട്ടുണ്ട് എന്നാണ് ബാല പറയുന്നത്. ഇതിനെ കുറിച്ച് അന്വേഷിച്ച് നോക്കണം എന്നാണ് ഒരു അഭിമുഖത്തിനിടെ പറയുന്നത്. താന്‍ ആക്‌സിഡന്റായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാശ് ചോദിച്ച് വിളിച്ചിരുന്നു എന്നാല്‍ അവന്‍ കട്ട് ചെയ്തു എന്നാണ് ബാല പറയുന്നത്.

അവന്‍ ഇങ്ങനെ ചതിക്കുമെന്ന് താന്‍ വിചാരിച്ചില്ല. ഡയറക്ടായി കുറേ തവണ ഇതേ കുറിച്ച് സംസാരിച്ചതാണ്. കൊല്ലത്ത് ഉണ്ണി കാരണം ഒരു പ്രൊഡ്യൂസര്‍ തൂങ്ങി മരിച്ചിട്ടുണ്ട്. നിങ്ങള്‍ അന്വേഷിക്കൂ. താന്‍ ആക്സിഡന്റായി ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ അവനോട് കാശ് ചോദിച്ചിരുന്നു. അതോടെ അവന്‍ കട്ട് ചെയ്തു.

പിന്നെ ചോദിച്ചിട്ടില്ല. തനിക്ക് കാര്യങ്ങള്‍ തുറന്ന് പറയാന്‍ പേടിയില്ല. ഉണ്ണി മുകുന്ദന്‍ തന്റെ സിനിമയില്‍ അഭിനയിച്ചതിന് ഒരു ലക്ഷം കൊടുത്തിരുന്നു. ഒന്നും വാങ്ങിയില്ലെന്ന് പറയുന്നത് കള്ളമാണ്. ഇതുകൊണ്ടാണ് ഈ ഫീല്‍ഡ് വെറുത്ത് പോവുന്നത്. പുള്ളി പറയുന്നതെല്ലാം കള്ളമാണ്. സത്യം മാത്രമേ താന്‍ പറയാറുള്ളൂ.

അതുപോലെ ഡബ്ബിംഗ് വേറാരെയോ വെച്ച് ചെയ്തുവെന്നും കേട്ടു, ഏത് സീന്‍? ആരെ വച്ച്… താന്‍ സംസാരിക്കുമ്പോള്‍ തന്നെ അറിയാമല്ലോ തന്റെ വോയ്സ് ഇതാണ്. അവന്‍ പറയുന്നതൊന്നും ശരിയല്ല. ട്രോളിലൂടെ ഫേമസായതിന് ശേഷമാണ് പേമെന്റ് കൂട്ടിച്ചോദിച്ചതെന്ന് പറയുന്നത് കേട്ടിരുന്നു. താന്‍ സത്യം പറയുന്നുണ്ട്.

സിനിമയുടെ പ്രമോഷന്‍ ചടങ്ങിലേക്ക് തന്നെ വിളിച്ചിരുന്നില്ല. തന്നെ വിളിച്ചിരുന്നില്ല, വിളിക്കാതെ എങ്ങനെയാണ് പോവുന്നത്. റോഡില്‍ പോയി നിന്ന് എവിടെയാണ് പ്രസ്മീറ്റ് എന്ന് ചോദിക്കാന്‍ പറ്റുമോ, മനോജ് കെ ജയനൊക്കെ തന്നെ വിളിച്ച് ചോദിച്ചിരുന്നു എന്നാണ് ബാല പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം