ബിലാലിന് വേണ്ടി നൂറ് പടങ്ങൾ വേണ്ടെന്നുവെയ്ക്കാനും ഞാൻ തയ്യാറാണ്, അത്ര നല്ല സ്ക്രിപ്റ്റാണ്: ബാല

ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി നടൻ ബാല. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ബി​ഗ് ബി. ചിത്രത്തിന് രണ്ടാം ഭാ​ഗമുണ്ടെന്ന വാർത്തയും ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി വ്യത്യസ്ത ​ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

ബിഗ് ബിയില്‍ അഭിനയിച്ച മിക്ക താരങ്ങളും ബിലാലിലും ഉണ്ടാകും. ബിഗ് ബിയില്‍ ശക്തമായ വേഷം അവതരിപ്പിച്ച ബാലയും ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണെന്ന് ബാല പറയുന്നു. ബിലാലിന്റെ സ്‌ക്രിപ്റ്റ് അത്ര സൂപ്പറാണ്.

ആ ഒറ്റ പടത്തിനു വേണ്ടി നൂറ് പടങ്ങള്‍ വിടാനും താന്‍ റെഡിയാണെന്നും. അത്ര നല്ല സ്‌ക്രിപ്റ്റാണെന്നും ബാല പറ‍ഞ്ഞു. താന്‍ ബിലാലിന്റെ പ്രിവ്യു കാണില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ പ്രിവ്യു കാണാന്‍ തന്നെ വിളിക്കും. എന്നാൽ താന്‍ പോകില്ലെന്നും. ലോക്കല്‍ തിയറ്ററിലിരുന്ന് സിനിമ കാണണമെന്നാണ് തൻ്‍റെ ആ​ഗ്രഹമെന്നും ബാല കൂട്ടിച്ചേ‍ർത്തു.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?