ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടായിരുന്നു, പുള്ളി സ്‌നേഹത്തോടെ തന്നതാണ്: ബാല

തനിക്ക് ലഭിച്ച ആദ്യ ലിപ് കിസിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബാല. ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സ് നല്‍കിയത് ഒരു പുരുഷനാണ് എന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ സംഭവം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്

‘ആളുകള്‍ നമ്മളെ കാണുമ്പോള്‍ ഓടിവരും, കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. എനിക്ക് ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു അമ്പലത്തില്‍ പോയിട്ട് തിരിച്ചുവരുകയായിരുന്നു.

അപ്പോള്‍ സൈഡില്‍ ഒരുപാട് പെണ്‍കുട്ടികളൊക്കെ കാണാന്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഡ്രൈവറോട് പറഞ്ഞു, വേഗം പോടാ, റോഡ് ക്ലിയര്‍ ആണെന്ന്’, അപ്പോള്‍ അവന്‍ പറഞ്ഞു, അല്ല ചേട്ടാ ഇത്രയും പേര്‍ നില്‍ക്കുകയല്ലേ. പാവങ്ങളല്ലേ എന്നൊക്കെ പറഞ്ഞു. അവന്റെ വാക്ക് കേട്ട് ഞാന്‍ കൈ കാണിച്ചു.

ഗ്ലാസ് താഴ്ത്തി ഞാന്‍ കൈ കാണിച്ചു. ഇതിനിടയില്‍ എവിടെ നിന്നാണെന്ന് അറിയില്ല ഒരു ചേട്ടന്‍ ഓടി വന്ന് ലിപ് കിസ്സ് ചെയ്തു, ആള് മദ്യപിച്ച് നല്ല ഫിറ്റ് പിന്നാലെ അയാളെ ഞാന്‍ തള്ളി മാറ്റുകയായിരുന്നു. പുള്ളി സ്നേഹത്തോടെ തന്നതാണ്. പക്ഷെ സ്ഥലം മാറിപ്പോയി, അതുവരെ എനിക്കൊരു ലിപ് കിസ്സ് കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെ എന്റെ ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടായി ബാല പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം