സംവിധായകന്‍ ബാലചന്ദ്ര മേനോനാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ശോഭന എന്ന അതുല്യ പ്രതിഭയെ സമ്മാനിച്ചത്. ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ മലയാള സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ ഈ സിനിമയിലേക്ക് ശോഭന എത്തിയതെങ്ങനെ എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍.
ശോഭന തന്നെ നായികയായി അഭിനയിക്കാനെത്തിയില്ലെങ്കില്‍ താന്‍ ‘ഏപ്രില്‍ പതിനെട്ട് ‘ എന്ന ചിത്രം സംവിധാനം ചെയ്യുമായിരുന്നില്ലെന്ന വാശിയുണ്ടായിരുന്നെന്നുവെന്നാണ് ബാലചന്ദ്രമേനോന്‍ പങ്ക് െ. ഭാരത് ഭവനില്‍ ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
കൃത്രിമത്വമുള്ള സ്നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശോഭനയോട് നീരസമുണ്ടായിരുന്നു. എന്റെ ഒറ്റ നിര്‍ബന്ധത്തിലാണ് ശോഭന നായികയായത്’- ബാലചന്ദ്ര മേനോന്‍ പറഞ്ഞു.
അതേസമയം, ബാലചന്ദ്ര മേനോനെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ടി പി വേണുഗോപാലന്‍ രചിച്ച ‘ബാലചന്ദ്രമേനോന്‍:കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍’ എന്ന ഗ്രന്ഥം മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു
ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍ അദ്ധ്യക്ഷനായി. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എഴുത്തുകാരി റോസ് മേരി, ടി പി വേണുഗോപാലന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം യു പ്രവീണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.