പൊതുവേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം ശരിയായില്ലെന്ന്് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെരുമാറേണ്ടതെന്നും മേനോന്‍ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയതെന്നും പബ്ലിസിറ്റിയാക്കാണ് ഇത് ചെയ്തതെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.
“ബിനീഷിന്റെ പ്രവര്‍ത്തനം അണ്‍ പാര്‍ലിമെന്ററിയാണ്. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടത്. കാണികളോട് ബഹുമാനം വേണം. സഭയില്‍ മാന്യതവിട്ട് പെരുമാറരുത്.”
Read more
“മേനോന്‍ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയത്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി മനപൂര്‍വ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണ്. അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചു.” ബാലചന്ദ്രമേനോന്‍ പറഞ്ഞു.