ആനി അന്ന് തന്നെ കാണാനെത്തിയത് മറ്റൊരു കാര്യത്തിനായി; 'അമ്മയാണേ സത്യ'ത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ആനി. 1993-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത “അമ്മയാണേ സത്യം” സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തുന്നത്. ആനിയുടെ സിനിമാപ്രവേശത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അഭിനയിക്കാന്‍ വേണ്ടി ആയിരുന്നില്ല ആനി തന്റെ മുന്നില്‍ ആദ്യം എത്തിയത് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

ആനിയുടേത് തീര്‍ത്തും അവിചാരിതമായ സിനിമാപ്രവേശമായിരുന്നു. അഭിനയിക്കാന്‍ വേണ്ടിയല്ല തന്നെ അഭിമുഖം ചെയ്യാനാണ് ആനി എത്തിയത്. പിന്നീടാണ് അമ്മയാണേ സത്യത്തില്‍ ആനിയെ നായികയാക്കുന്നത്. അതിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം മാത്രമാണ് ആനി സിനിമയില്‍ സജീവമായിരുന്നത്. 1996-ല്‍ സംവിധായകന്‍ ഷാജി കൈലാസുമായുള്ള പ്രണയവിവാഹത്തിന് ശേഷമാണ് ആനി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. ബാലചന്ദ്രന്‍ മേനോന്‍ സിനിമയില്‍ കൊണ്ടു വന്ന മികച്ച നടിമാരില്‍ ഒരാളാണ് ആനി.

മിനിസ്‌ക്രീനില്‍ സജീവമാണ് ആനി ഇപ്പോള്‍. കുക്കറി ഷോ അവതരിപ്പിക്കുന്ന താരത്തിനെതിരെ അടുത്തിടെ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് പൂര്‍ണ പിന്തുണയുമായി ഷാജി കൈലാസ് രംഗത്തെത്തിയിരുന്നു. ആനി തനിക്ക് ലഭിച്ച ഭാഗ്യമാണ് എന്നാണ് വിവാഹവാര്‍ഷിക ദിനത്തില്‍ ഷാജി കൈലാസ് കുറിച്ചത്.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും