എന്റെ സിനിമകളുടെ പുറത്ത് കരിവാരി തേച്ചു കൊണ്ട് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല, വിസിലടിക്കുന്നിടത്താണ് ആരാധകര്‍ കൂടുതല്‍ എന്ന് കരുതരുത്: ബാലചന്ദ്രമേനോന്‍

മലയാള സിനിമാരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഓരോ അഭിമുഖത്തിലും അദ്ദേഹം എടുത്തുപറയാറുണ്ട്. അതോടൊപ്പം ശോഭന, പാര്‍വതി, ശാന്തികൃഷ്ണ, ആനി, കാര്‍ത്തിക തുടങ്ങി നിരവധി നായികമാരെയും മലയാളത്തിന് സമ്മാനിച്ചത് ബാലചന്ദ്രമേനോനാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ തന്റെ സിനിമകളെ കുറിച്ചുള്ള പറയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

“സിനിമ റിലീസായാല്‍ തിയേറ്ററില്‍ ഡാന്‍സ് കളിക്കുന്ന ഓഡിയന്‍സ് അല്ല എനിക്കുള്ളത്. എന്റെ ഓഡിയന്‍സ് എന്ന് പറയുന്നത് അച്ഛന്‍, അമ്മ, അപ്പൂപ്പന്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന സമ്പന്നമായ സംസ്‌കാരമുള്ള കുടുംബങ്ങളാണ്.അവര്‍ ഒളിച്ചിരുന്ന്, പാത്തിരുന്ന് ഒതുങ്ങിയിരുന്നേ സിനിമ കാണത്തൊള്ളു. അല്ലാതെ ബാലചന്ദ്രന്‍ മേനോന്‍ എന്ന് പറഞ്ഞ് വിസിലടിക്കത്തൊന്നുമില്ല. അതിന്റെ അര്‍ത്ഥം വിസിലടിക്കുന്നിടത്താണ് ആരാധകര്‍ കൂടുതല്‍ എന്ന് കരുതരുത്.

എന്റെ ഏപ്രില്‍ 18ഉം കാര്യം നിസ്സാരവും മനസ്സില്‍ നട്ട ഓരോ വിത്താണ്. അത് വൃക്ഷമായി വളരും. ഓരോ തലമുറ കഴിഞ്ഞ് പോകും. ഈ പടങ്ങള്‍ ഇന്നും കാണാം. ഇപ്പോഴും ടിവിയില്‍ വരുമ്പോള്‍ ബോറടിപ്പിക്കാത്ത സിനിമകളാണ് മികച്ച ചിത്രങ്ങള്‍.

അതിന്റെ പുറത്ത് കരിവാരി തേച്ചുകൊണ്ട് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. അത് ചരിത്രം തെളിയിക്കും,” ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Latest Stories

ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് അനധികൃത ഫണ്ട് ശേഖരണം; നിര്‍മ്മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

സ്വര്‍ണ ബിസ്‌കറ്റും പണവും വിദേശ കറന്‍സിയും; തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

ഓംലെറ്റില്‍ പാറ്റ, വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷ ബാധ

ടൈഗര്‍ റോബിയുടെ കള്ളം പൊളിച്ച് പൊലീസ്, ഒടുവില്‍ കുറ്റസമ്മതം; അഭ്യൂഹങ്ങള്‍ക്ക് വിരാമം

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണി; അഭിഭാഷകനും നടിയ്ക്കുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍

പിണറായി ഡിസംബറിന് മുന്‍പ് അറസ്റ്റിലാകും; ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 42 കോടിയെന്ന് പിസി ജോര്‍ജ്ജ്

'സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി ജനിതക പരിശോധന വരെ'; യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങൾ, അറിയാം

ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവതി; സ്വകാര്യത വേണമെന്നതിനാൽ 418 കോടി രൂപയുടെ ദ്വീപ് വാങ്ങി കോടീശ്വരനായ ഭർത്താവ് !

"എല്ലാ പരിശീലകരും ഒരേ സ്വരത്തിൽ പറയുന്നു മെസി രാജാവ് തന്നെ"; അമേരിക്കൻ ലീഗിലെ പരിശീലകർ അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങളെ കൈവിട്ട് എംവിഡിയും; മോട്ടോര്‍ വാഹന വകുപ്പിന് പ്രിയം ഡീസല്‍ വാഹനങ്ങളോ?