'ഒറ്റ പൈസ ഞാന്‍ തരില്ല കാരണം ഞാന്‍ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല ..' അദ്ദേഹം പറഞ്ഞു, കുറിപ്പ് വൈറല്‍

ബാലചന്ദ്രമേനോന്‍ പിതൃദിനത്തില്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. തന്റെ അച്ഛനെ കുറിച്ചാണ് ബാലചന്ദ്ര മേനോന്‍ എഴുതിയത്.

80 കളില്‍ തനിക്ക് ഒരു ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാനായി പിരിവ് ആവശ്യപ്പെട്ട് തന്റെ അച്ഛന്‍ ആണെന്നറിയാതെ അദ്ദേഹത്തിന്റെ ഓഫീസില്‍ കുറച്ച് പേര്‍ എത്തിയെന്നും, താന്‍ ബാലചന്ദ്ര മേനോന്റെ ആരാധകനല്ലെന്ന് പറഞ്ഞ് അവരെ അദ്ദേഹം മടക്കി അയച്ചെന്നുമാണ് താരം പറയുന്നത്.

ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

80 കളില്‍ എന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാനായി കുറച്ചു പിള്ളേര്‍ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസില്‍ ചെന്നു. അച്ഛന്‍ അവരോടു പറഞ്ഞു :
”ഒറ്റ പൈസ ഞാന്‍ തരില്ല കാരണം ഞാന്‍ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല ..”
രാത്രിയില്‍ ഈ വര്‍ത്തമാനം അമ്മയോട് പറഞ്ഞു അച്ഛന്‍ അട്ടഹസിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട് .കൂടുതല്‍ അറിഞ്ഞു തുടങ്ങിയതോടെ ഞാന്‍ അച്ഛനെ ഏറെ സ്‌നേഹിച്ചു തുടങ്ങി.
ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛന്‍ ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാല്‍ അമ്മയോട് പറഞ്ഞതായി ഞാന്‍ അറിഞ്ഞു .
”കുറെ കാലമായല്ലോ സിനിമ എടുക്കാന്‍ തുടങ്ങിയിട്ടു ? അവസാനം റെയില്‍ വേ തന്നെ വേണ്ടി വന്നു ഒരു അവാര്‍ഡ് കിട്ടാന്‍ അല്ലെ ?”ഞാന്‍ ഉള്ളില്‍ പൊട്ടിച്ചിരിച്ചു ..

സമാന്തരങ്ങള്‍ എന്ന തിരക്കഥ പുസ്തകമായപ്പോള്‍ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്. അതില്‍ അച്ഛന്‍ എനിക്കായി ഒരു വരി കുറിച്ചു …
‘എന്റെ മകന്‍ എല്ലാവരും ബാലചന്ദ്ര മേനോന്‍ എന്ന് വിളിക്കുന്ന ചന്ദ്രന്‍ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയില്‍ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു ..”അന്ന് അച്ഛനെ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞു.

42 ദിവസം അബോധാവസ്ഥയില്‍ തിരുവനതപുരം കിംസ് ആശുപത്രിയില്‍ കിടന്നാണ് അച്ഛന്‍ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികില്‍ കുറച്ചു നേരമെങ്കിലും ഇരിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം .

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്