ഞാനൊരു മോശം രക്ഷകര്‍ത്താവായി; ആ സിനിമയിലെ നഗ്നരംഗം കാരണം മകന്റെ സംരക്ഷണാവകാശം പോലും നഷ്ടമായി, അപമാനിക്കപ്പെട്ടെന്ന് നടി

പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ നടി ഷാരോണ്‍ സ്റ്റോണിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ സിനിമ മൂലം തന്റെ ജീവിതത്തില്‍ സംഭവിച്ച ചില മോശം അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി. ഈ സിനിമയിലെ ഒരു നഗ്‌ന രംഗം മൂലം തനിക്ക് മകന്റെ സംരക്ഷണാവകാശം നഷ്ടമായെന്ന് പറഞ്ഞിരിക്കുകയാണ് അവര്‍.

താനും ഭര്‍ത്താവും തമ്മില്‍ മകന്റെ സംരക്ഷണാവകാശത്തെ ചൊല്ലി കേസ് നടക്കുകയായിരുന്നു. ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ രംഗത്തിന്റെ പേരിലാണ് കോടതി മകന്റെ സംരക്ഷണാവകാശം തനിക്ക് നല്‍കാതിരുന്നത്. ആ സംഭവം തന്നെ ഏറെ വേദനിപ്പിച്ചു എന്ന് ഷാരോണ്‍ സ്റ്റോണ്‍ പറഞ്ഞു.

‘ജഡ്ജി എന്റെ മകനോട് നിന്റെ അമ്മ ഇത്തരം ലൈംഗിക ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാര്യം അറിയാമോ എന്ന് ചോദിച്ചു. ആ സിനിമ ചെയ്തു എന്നതിന്റെ പേരില്‍ ഒരു മോശം രക്ഷാകര്‍ത്താവായാണ് എന്നെ അവര്‍ കണ്ടത്’, ഷാരോണ്‍ സ്റ്റോണ്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ആശുപത്രിയിലാകേണ്ട അവസ്ഥ വരെ തനിക്കുണ്ടായെന്ന് നടി ഓര്‍ക്കുന്നു.

‘ആ ചിത്രത്തിലൂടെ ഞാന്‍ ഗോള്‍ഡന്‍ ഗ്ലോബിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഗോള്‍ഡന്‍ ഗ്ലോബില്‍ എന്റെ പേര് വിളിച്ചപ്പോള്‍ മുറിയിലുണ്ടായിരുന്ന ഒരു കൂട്ടം ആളുകള്‍ ചിരിച്ചു. ആ നിമിഷം ഞാന്‍ ഏറെ അപമാനിക്കപ്പെട്ടു. ഷാരോണ്‍ സ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു