ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് കരച്ചില്‍, ഭാര്യ ലീവെടുത്ത് കൂടെ നില്‍ക്കേണ്ടി വന്നു: ബേസില്‍ ജോസഫ്

2021 ലാണ് ബേസില്‍ ജോസഫ് ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി പുറത്തിറങ്ങുന്നത്. ബേസിലിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയുടെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.

സംവിധാനം ചെയ്യുമ്പോള്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്ന് ബേസില്‍ പറയുന്നു, ‘എനിക്ക് പെട്ടെന്ന് ദേഷ്യമൊക്കെ വരും. ഞാന്‍ എഫെര്‍ട്ടിടുന്ന ആളാണ്. ഇഷ്ടമുള്ള കാര്യത്തില്‍. സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്’


പ്രത്യേകിച്ചും സംവിധാനം. അതിനാല്‍ ഭയങ്കരമായി പണിയെടുക്കും. രാത്രിയോ പകലെന്നോ ഇല്ലാതെ.

ബാക്കിയുള്ളവരും അങ്ങനെ എഫെര്‍ട്ട് ഇടണമെന്ന് ഞാനും വിചാരിക്കും. മിന്നല്‍ മുരളിയുടെ സമയത്ത് കൈയില്‍ നിന്ന് പോയിട്ടുണ്ട്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്തിരുന്ന സമയത്ത്. അങ്ങനെ ഭാര്യ ലീവെടുത്ത് എന്റെ കൂടെ വന്ന് നിന്നിട്ടുണ്ട്. ആ സമയത്തൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്’

Read more

‘സംവിധായകനെന്ന നിലയില്‍ എനിക്ക് കുറച്ച് കൂടെ കോണ്‍ഫിഡന്‍സുണ്ട്. ബേസില്‍ ജോസഫ് പറഞ്ഞു. അഭിനേതാവെന്ന നിലയില്‍ കുറച്ച് കൂടി തിരക്കുകളിലേക്ക് ഈ വര്‍ഷം പോവുമെന്ന സൂചനയും ബേസില്‍ നല്‍കി. കുറച്ച് കൂടി വലിയ സിനിമകളുണ്ട്. പൃഥിരാജിനൊപ്പം വരാനിരിക്കുന്ന സിനിമയെ കുറിച്ച് തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ബേസില്‍ ജോസഫ് പറഞ്ഞു.