നല്ല ബോറായിട്ടുണ്ട് അഭിനയം എന്ന് പറയും, ഒരു തരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല, നസ്രിയയുമായി അടിയായിരുന്നു: ബേസില്‍ ജോസഫ്

താനും നസ്രിയയും എന്നും അടിപിടി ബഹളമാണെന്ന് ബേസില്‍ ജോസഫ്. ‘സൂക്ഷ്മദര്‍ശിനി’ സിനിമയുടെ ലൊക്കേഷനില്‍ താന്‍ പോയിരുന്നത് നസ്രിയയെ എങ്ങനെ ശരിയാക്കാം, അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ആലോചിച്ചു കൊണ്ടാണ്. പരസ്പരം തങ്ങള്‍ അപമാനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട് എന്നാണ് ബേസില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഞങ്ങളുടെ സ്വഭാവത്തില്‍ സാമ്യതകളേറെയുണ്ട്. ഒരേ എനര്‍ജിയാണ്. ‘തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി, എവിടെയായിരുന്നു ഇത്രയും കാലം’ എന്ന് പരസ്പരം ചോദിക്കാറുണ്ടായിരുന്നു. സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍ വച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുകയും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ.

നിങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്നാടും നസ്രിയയോടും സുഷിനും ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുമ്പ് നടത്തിയിട്ടുമുണ്ട്. സൂക്ഷ്മദര്‍ശിനിയിലൂടെ അത് നടന്നു. വ്യക്തിപരമായും അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം രണ്ടുപേര്‍ക്കുമുണ്ട്. എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നു.

ഒരു തരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല. എന്ത് ചെയ്താലും ‘നല്ല ബോറായിട്ടുണ്ട്’ അല്ലെങ്കില്‍ ‘വളരെ മനോഹരമായിരിക്കുന്നു നിന്റെ അഭിനയം’ എന്നൊക്കെ കളി പറയും. ചിലപ്പോള്‍ അമ്പത് ടേക്ക് ഒക്കെ പോകും. അപ്പോള്‍ ‘ഞാന്‍ പോയി ഉറങ്ങിയിട്ട് വരാം’ എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കും. പരസ്പരം അപമാനങ്ങളൊക്കെ വാങ്ങിക്കൂട്ടും.

ചില സിനിമകള്‍ ചെയ്യുമ്പോള്‍ വര്‍ക്കിന് പോകുന്ന പോലെയൊക്കെ തോന്നും. പക്ഷേ, ഇന്ന് അവളെ എങ്ങനെ ശരിയാക്കും അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്താണ് ഈ ലൊക്കേഷനിലേക്ക് പോകുക. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ എന്നാണ് ബേസില്‍ പറയുന്നത്.

Latest Stories

റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

മാസങ്ങളായി ഞാന്‍ മുംബൈയിലാണ്, റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, സല്‍പ്പേരിന് കളങ്കം വരുത്തരുത്: സൈറ ബാനു

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി

പെർത്തിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഓസ്‌ട്രേലിയയ്ക്ക് കീഴടക്കാൻ റൺ മല; തകർത്താടി ജൈസ്വാളും കോഹ്‌ലിയും