ടെലിഗ്രാം എന്ന ആപ്പ് ആപ്പിലാക്കിയത് സിനിമാ മേഖലയെയാണെന്ന് സംവിധായകന് ബേസില്‍ ജോസഫ്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാ മേഖലയ്ക്ക് ഭീഷണിയാണ് എന്നാണ് ബേസില്‍ പറയുന്നത്.
ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലിഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്. ടെലിഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം.
പക്ഷേ അതിലെ ഗ്രൂപ്പുകളിലേക്ക് തിയേറ്റര്‍ റിലീസായ ചിത്രങ്ങളും ഒ.ടി.ടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമ സംവിധാനം വരേണ്ടതുണ്ട്. അത് എന്തു കൊണ്ട് വരുന്നില്ല എന്നോര്‍ത്ത് ആശങ്കയുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ ബേസില്‍ പറയുന്നത്.
Read more
അതേസമയം, ബേസില്‍- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ എത്തുന്ന ‘മിന്നല്‍ മുരളി’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനമാണ് മുംബൈ ജിയോ മാമി ഫെസ്റ്റിവലില്‍ നടന്നത്.