"ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കറിനെ സ്നേഹിക്കുന്നത് പോലെ ബേസിലിന് എന്നെ സ്നേഹിക്കാമോ''? ജോണി ആൻ്റണി

ക്രിക്കറ്റിലെ ധോണിയെ പോലെയാണ് ഇന്ന് മലയാള സിനിമയിൽ ജോണി ആൻ്റണി എന്ന് ബേസിൽ ജോസഫ്. ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം പാൽതൂ ജാൻവറിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇരുവരും തമ്മിലുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെച്ചത്. സംവിധായകനായെത്തിയ ജോണി ആന്റിണി അഭിനയ രം​ഗത്ത് ഇന്ന് സജീവ സാന്നിധ്യമാണ്. ഏത് ചിത്രമെടുത്താലും അതിൽ ജോണി ആൻ്റണിയുണ്ടെന്നും ക്രിക്കറ്റിലെ ധോണി പോലെയാണ് അദ്ദേഹമെന്നും ബേസിൽ പറഞ്ഞു.

ഇതിന് മറുപടിയായി ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കറിനെ സ്നേഹിക്കുന്നത് പോലെ ബേസിലിന് എന്നെ സ്നേഹിക്കാമോയെന്നാണ് ജോണി ആൻ്റണി മറുപടി നൽകിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ , ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. നവാ​ഗതനായ സം​ഗീത് പി. രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആൻ്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജസ്റ്റിൻ വർ​ഗീസാണ് സം​ഗീതം.

Read more

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം- രൺദീവ്, കലാ സംവിധാനം-​ ഗോകുൽ ദാസ്, എഡിറ്റിം​ഗ്- കിരൺ ദാസ്, വസ്ത്രാലങ്കാരം-മഷ്ഹർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട്- നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മനമ്പൂർ, വിശ്വൽ എഫക്ട്- എ​​​ഗ് വൈറ്റ് വി.എഫ്.എക്സ്., ടൈറ്റിൽ- എൽവിൻ ചാർളി, സ്റ്റിൽസ്- ഷിജിൻ പി. രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബെന്നി കട്ടപ്പന,