മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കാതൽ. ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. ചിത്രത്തിലെ എല്ലാവരും കയ്യടി അർഹിക്കുന്നു എന്നാണ് ബേസിൽ ജോസഫ് പറയുന്നത്.
” നല്ല സിനിമയായിരുന്നു. ഉഗ്രന്‍. ഞെട്ടിച്ചുകളഞ്ഞു. ഭയങ്കര സമകാലിക പ്രസക്തിയുള്ള വിഷയമാണ്. ഗൗരവമുള്ളതും സെന്‍സിറ്റീവ് ആയതുമായ വിഷയം. വളരെ വൃത്തിയായിട്ട് എടുത്തിട്ടുമുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോള്‍സണ്‍, ആദര്‍ശ് എല്ലാവരും കൈയടി അര്‍ഹിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് തന്നെ വലിയ നേട്ടമാണ്. സിനിമ കാണുമ്പോള്‍ ഇമോഷണല്‍ ആവും. റിലേറ്റ് ചെയ്യാന്‍ പറ്റും” എന്നാണ് സിനിമ കണ്ടതിന് ശേഷം ബേസിൽ ജോസഫ് പറഞ്ഞത്.
Read more
ജ്യോതികയാണ് ചിത്രത്തിൽ നായിക. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് ‘കാതൽ’ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രം ഇന്ന് ഗോവ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്.