സംവിധായകന്‍, നടന്‍, എന്നി മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ തൻ്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിടെ ബേസിൽ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. എൻജിനിയറിങ്ങിന് പഠിക്കുന്ന സമയത്ത് റാഗിങ്ങിലൂടെയാണ് താൻ ഭാര്യ എലിസബത്തിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.
ആദ്യം പ്രൊപോസൽ റിജെക്റ്റ് ചെയ്‌തെങ്കിലും പിന്നീട് ആൾ ഇഷ്ടമാണെന്ന് പറഞ്ഞെന്ന് നടൻ പറയുന്നു. എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് പരിചയപ്പെട്ടത്. ആദ്യ കണ്ട് ഇഷ്ടപ്പെട്ടപ്പോൾ കൂട്ടുകാരോടൊപ്പം പ്ലാൻ ചെയ്ത് പോയി റാഗ് ചെയ്യുകയായിരുന്നു. അവർ റാഗ് ചെയ്യുമ്പോൾ ഞാൻ വന്ന് രക്ഷിക്കുന്നു എന്ന രീതിയിൽ ആയിരുന്നു. അങ്ങനെ ചെയ്തു. അതിൽ ഒരുത്തൻ മാറിയില്ല. മൈൻഡ് പോലും ചെയ്തില്ല.
പിന്നെ കണ്ണൊക്കെ ഉരുട്ടി അവനെ മാറ്റി സംസാരിച്ചു. ഫാസ്റ്റ് ഇയറിൽ എലിസബത്ത് താമസിച്ചിരുന്നത് കോളേജ് ഹോസ്റ്റലിൽ ആയിരുന്നില്ല. ഒരു രണ്ടു കിലോമീറ്റർ നടക്കാൻ ഉണ്ടായിരുന്നു. നടന്ന് പോകുമ്പോൾ അവിടെ ഇവിടെ ഒക്കെ ആയി നിൽക്കും അങ്ങനെ അങ്ങനെ ഒക്കെ പോയി. എലിസബത്തിന്റെ ഒരു ഫ്രണ്ട് എനിക്ക് സപ്പോർട്ട് ആയിരുന്നു. അവൾ വഴി എലിസബത്തിന്റെ ബർത്ത്ഡേയ്ക്ക് ബാഗിൽ ഗിഫ്റ്റ് ഒളിപ്പിച്ചു വെച്ചു.’
Read more
‘എലിസബത്ത് ഇത് കണ്ട് ഇയാൾ എന്തിനാ എനിക്ക് ഗിഫ്റ്റ് തരുന്നത് എന്നൊക്കെ ഓർത്ത് പിന്നെ ഡൗട്ട് അടിച്ചു. പിന്നെ വന്ന് ഗിഫ്റ്റ് ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞു റിജെക്റ്റ് ചെയ്തു’ നാണത്തോടെ ബേസിൽ പറഞ്ഞു. അതിനു ശേഷം പയ്യെ എല്ലാം ഒക്കെ ആവുകയായിരുന്നു എന്നും ബേസിൽ പറഞ്ഞു. താനും എലിസബത്തും ഒരേ വെവ് ലെങ്ത്ത് ഉള്ളവരാണെന്നും ഒരേ വൈബണെന്നും ബേസിൽ പറയുന്നുണ്ട്.’