അന്ന് റാഗിംഗിലൂടെയാണ് പരിചയപ്പെട്ടത്, പിന്നീട് പ്രണയമാകുകയായിരുന്നു'; ജീവിതകഥ പറഞ്ഞ് ബേസിൽ ജോസഫ്

സംവിധായകന്‍, നടന്‍, എന്നി മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ തൻ്റെ പ്രണയത്തെക്കുറിച്ചും  വിവാഹത്തെക്കുറിച്ചും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിടെ ബേസിൽ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. എൻജിനിയറിങ്ങിന് പഠിക്കുന്ന സമയത്ത് റാഗിങ്ങിലൂടെയാണ് താൻ ഭാര്യ എലിസബത്തിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

ആദ്യം പ്രൊപോസൽ റിജെക്റ്റ് ചെയ്‌തെങ്കിലും പിന്നീട് ആൾ ഇഷ്ടമാണെന്ന് പറഞ്ഞെന്ന് നടൻ പറയുന്നു. എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് പരിചയപ്പെട്ടത്. ആദ്യ കണ്ട് ഇഷ്ടപ്പെട്ടപ്പോൾ കൂട്ടുകാരോടൊപ്പം പ്ലാൻ ചെയ്ത് പോയി റാഗ് ചെയ്യുകയായിരുന്നു. അവർ റാഗ് ചെയ്യുമ്പോൾ ഞാൻ വന്ന് രക്ഷിക്കുന്നു എന്ന രീതിയിൽ ആയിരുന്നു. അങ്ങനെ ചെയ്തു. അതിൽ ഒരുത്തൻ മാറിയില്ല. മൈൻഡ് പോലും ചെയ്തില്ല.

പിന്നെ കണ്ണൊക്കെ ഉരുട്ടി അവനെ മാറ്റി സംസാരിച്ചു. ഫാസ്റ്റ് ഇയറിൽ എലിസബത്ത് താമസിച്ചിരുന്നത് കോളേജ് ഹോസ്റ്റലിൽ ആയിരുന്നില്ല. ഒരു രണ്ടു കിലോമീറ്റർ നടക്കാൻ ഉണ്ടായിരുന്നു. നടന്ന് പോകുമ്പോൾ അവിടെ ഇവിടെ ഒക്കെ ആയി നിൽക്കും അങ്ങനെ അങ്ങനെ ഒക്കെ പോയി. എലിസബത്തിന്റെ ഒരു ഫ്രണ്ട് എനിക്ക് സപ്പോർട്ട് ആയിരുന്നു. അവൾ വഴി എലിസബത്തിന്റെ ബർത്ത്ഡേയ്ക്ക് ബാഗിൽ ഗിഫ്റ്റ് ഒളിപ്പിച്ചു വെച്ചു.’

‘എലിസബത്ത് ഇത് കണ്ട് ഇയാൾ എന്തിനാ എനിക്ക് ഗിഫ്റ്റ് തരുന്നത് എന്നൊക്കെ ഓർത്ത് പിന്നെ ഡൗട്ട് അടിച്ചു. പിന്നെ വന്ന് ഗിഫ്റ്റ് ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞു റിജെക്റ്റ് ചെയ്തു’ നാണത്തോടെ ബേസിൽ പറഞ്ഞു. അതിനു ശേഷം പയ്യെ എല്ലാം ഒക്കെ ആവുകയായിരുന്നു എന്നും ബേസിൽ പറഞ്ഞു. താനും എലിസബത്തും ഒരേ വെവ് ലെങ്ത്ത് ഉള്ളവരാണെന്നും ഒരേ വൈബണെന്നും ബേസിൽ പറയുന്നുണ്ട്.’

Latest Stories

RCB UPDATES: എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല, മെയ് 8 മറക്കാൻ ആഗ്രഹിച്ച ദിവസം; വമ്പൻ വെളിപ്പെടുത്തലുമായി ആർസിബി ക്രിക്കറ്റ് ഡയറക്ടർ

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍

IPL 2025: എന്റെ പൊന്ന് മക്കളെ ഇപ്പോൾ നിർത്താം ഈ പരിപാടി, സ്റ്റാൻഡ് അനാവരണ ചടങ്ങിൽ പൊട്ടിചിരിപ്പിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി, എനിക്ക് അംഗീകരിക്കാനായില്ല, പക്ഷെ ഇന്ന് എനിക്കറിയാം: ലിജോ മോള്‍

INDIAN CRICKET: ഗംഭീറിന്റെ കീഴിൽ ആയതുകൊണ്ട് അതൊക്കെ നടന്നു, എന്റെ കീഴിൽ ഞാൻ അതിന് അനുവദിക്കില്ലായിരുന്നു; രോഹിത്തിനെതിരെ രവി ശാസ്ത്രി

പാക്കിസ്ഥാനെ ആഗോളതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും തുടങ്ങി 30 നേതാക്കള്‍