'മിന്നൽ മുരളി 2' എപ്പോൾ? മറുപടിയുമായി ബേസിൽ ജോസഫ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ബോസിൽ ജോസഫ്. നടനായും സംവിധായകനായും തിളങ്ങുന്ന ബേസിലിന്റെ മിന്നൽ മുരളി ആ​ഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗംവരുന്നതുമായി ബന്ധപ്പെട്ട് അവതാരകൻ്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ബേസിൽ. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബേസിലിൻറെ പ്രതികരണം.

മിന്നൽ മുരളി എന്ന സിനിമയുടെ പേരിലാണ് താൻ കൂടുതൽ അറിയപ്പെടുന്നത്. അത്തരമൊരു പ്രമേയത്തിലെ സിനിമയെടുക്കുമ്പോൾ ഒരുപാട് ആശങ്കകളും പ്രതിസന്ധികളുമുണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പർ ഹീറോയാകണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാംഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. തീർച്ചയായും രണ്ടാംഭാഗം ഉണ്ടാകുമെങ്കിലും അത്‌ എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബേസിൽ പ്രധാന കഥാപാത്രത്തിലെത്തിയ പാൽതു ജാൻവർ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ സംഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.. ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്.

ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ