പാൽതു ജാൻവർ എന്തുകൊണ്ട് കാണണം?: മറുപടിയുമായി ബേസിൽ ജോസഫ്

ബേസിൽ ജോസഫിനെ നായകനാക്കി നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് പിന്നാലെ ചിത്രത്തെ കുറിച്ച് ബേസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പാൽതു ജാൻവർ എന്തുകൊണ്ട് കാണണം എന്ന അവതാരകന്റെ ചോദ്യത്തിന് പാൽതു ജാൻവർ മികച്ച ഒരു ചിത്രമാണെന്നാണ് ബേസിൽ മറുപടി നൽകിയത്.  സാധരണ നാട്ടിൻ പുറത്തെ കഥ പറയുന്ന ചിത്രമാണ് പാൽതുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൂട്ടിങ് കഴിഞ്ഞപ്പോൾ ദിലീഷ് പോത്തനാണ് പ്രൊമോ ​ഗാനം സംവിധാനം ചെയ്യാൻ തന്നെ ഏൽപ്പിച്ചതെന്നും അങ്ങനെയാണ് അത് സംവിധാനം ചെയ്തെന്നും ബേസിൽ മുൻപ് ഒരാഭിമുഖത്തിൽ പറഞ്ഞിരുന്നു. അതാവുമ്പോൾ തൊട്ടഭിനയിക്കേണ്ട. അവർ കോസ്റ്റ്യൂമിട്ട് നിൽക്കുന്നേയുള്ളൂ. പൂച്ചയ്ക്ക് തീരെ സഹകരണം ഉണ്ടായിരുന്നില്ല.

ചില സമയത്ത് മൂഡുണ്ടാവാറില്ല. പൂച്ച ഫുഡ് കഴിക്കാൻ പോയെന്ന് പറയും. എന്നാൽ മൂഡില്ലാത്തപ്പോൾ ഭക്ഷണം കഴിപ്പിച്ചൂടേയെന്ന് ചോദിക്കും. മൂഡില്ലാത്തപ്പോൾ പൂച്ച ഭക്ഷണം കഴിക്കാറില്ലെന്നായിരിക്കും മറുപടി. പൂച്ചയായിരുന്നു ഭയങ്കര അലമ്പ്. ആടും കോഴിയുമെല്ലാം പ്രശ്നക്കാരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്