ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയെങ്കിലും എടുക്കാന്‍ മറന്നു, പട്ടാളക്കാരുടെ കാല് പിടിച്ചെങ്കിലും സഹായിക്കില്ലെന്ന് പറഞ്ഞു...: ബേസില്‍ ജോസഫ്

സിക്കിമില്‍ ടൂര്‍ പോയപ്പോള്‍ സംഭവിച്ച ദുരനുഭവം തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്. സിക്കിമിലെ ഗുരുതോമര്‍ ലേക്കിലേക്ക് കാണാനായാണ് സുഹൃത്തിനും ഭാര്യക്കുമൊപ്പം ബേസിലും ഭാര്യ എലിസബത്തും പോയത്. അതിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ എടുക്കാന്‍ മറന്നു. വണ്ടിയും കേടായതോടെ പട്ടാള ക്യാമ്പില്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നാണ് ബേസില്‍ പറയുന്നത്.

”രണ്ടു വര്‍ഷം മുമ്പാണ്, സിക്കിമിലെ ഗുരുതോമര്‍ ലേക്കിലേക്ക് ഞാനും എലിയും കൂട്ടുകാരായ ദീപക്കും നവ്യയും ടൂര്‍ പോയി. ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയെങ്കിലും കൃത്യമായി എടുക്കാന്‍ മറന്നു. യാത്ര തുടങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ കര്‍പ്പൂരം കയ്യില്‍ വച്ചു തന്നു, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുമ്പോള്‍ അതു മണത്താല്‍ മതിയത്രേ.”

”ഒരു കിലോമീറ്റര്‍ നടന്നു മല കയറണം. ഓരോ ചുവടു വയ്ക്കുമ്പോഴും ഞങ്ങള്‍ കര്‍പ്പൂരം ആഞ്ഞുവലിക്കുന്നുണ്ട്. മുകളിലെത്തിയപ്പോള്‍ സെക്യൂരിറ്റി അലര്‍ട് വന്നു, ”രണ്ടു മണിക്ക് ഇരുട്ടു വീഴും വേഗം താഴേക്ക് ഇറങ്ങണം. തടാകത്തിനരികെ നിന്നു കുറച്ചു ഫോട്ടോസ് എടുത്തു തിരിച്ചിറങ്ങി.”

”വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ പിന്‍ഭാഗത്തു നിന്ന് എന്തോ ശബ്ദം. ഉലഞ്ഞുലഞ്ഞാണ് വണ്ടി ഓടുന്നത്. പെട്ടെന്ന് വലിയ ശബ്ദത്തോടെ വണ്ടി നിന്നു. പിന്‍ഭാഗത്തെ ടയര്‍ ഊരി നിലത്ത് കിടക്കുന്നു. നട്ടും ബോള്‍ട്ടുമൊന്നും കാണാനില്ല. ഓക്‌സിജനില്ലാത്ത ആ മലമുകളില്‍ കുറച്ചകലെ പട്ടാളക്കാരുടെ ബാരക്ക് ഉണ്ട്.”

”അവരോടു സഹായം അഭ്യര്‍ഥിച്ചെങ്കിലും സിവിലിയന്‍ വാഹനം നന്നാക്കാനുള്ള വകുപ്പില്ല എന്ന് പറഞ്ഞു കൈ മലര്‍ത്തി. ഞങ്ങള്‍ കാലുപിടിക്കുന്നത് കണ്ടു ദൂരെ നിന്നും മൂന്നു പട്ടാളക്കാര്‍ നടന്നു വന്നു. അവരുടെ കൂടി കാലുപിടിക്കാനായി ഞങ്ങള്‍ ഓടിച്ചെന്നു. കണ്ടപാടേ കൂട്ടത്തിലൊരാള്‍ ചോദിച്ചു, ‘ബേസില്‍ സാറല്ലേ…”

”കണ്ണൂരുകാരനായ പ്രമോദ് ആയിരുന്നു അത്. പിന്നത്തെ കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല. ടെന്റില്‍ കൊണ്ടിരുത്തി, ചോക്ലെറ്റും കരിക്കുമൊക്കെ തന്നു. മിലിട്ടറി വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ മലയിറങ്ങി” എന്നാണ് ബേസില്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; 'പുഷ്പ 2' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ 'ചെവിയ്ക്ക് പിടിച്ച്' ഐസിസി, കടുത്ത നടപടി

ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

BGT 2024: "കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

BGT 2024-25: 'ഇത് ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തി, അംഗീകരിക്കാനാവില്ല'; അനിഷ്ടം പരസ്യമാക്കി ഓസീസ് ടീമിനെതിരെ മുന്‍ നായകന്‍

ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം, മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് കുറ്റപ്പെടുത്തൽ

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ