മിന്നൽ മുരളിയിലെ ആ ഐഡിയ കിട്ടിയത് ആറ് മാസത്തെ ആലോചനയ്ക്ക് ശേഷം: ബേസിൽ ജോസഫ്

ബേസിൽ ജോസഫിന്റെയും ടൊവിനോ തോമസിന്റെയും സിനിമാകരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 2021-ൽ പുറത്തിറങ്ങിയ ‘മിന്നൽ മുരളി’. ചിത്രം നെറ്റ്ഫ്ലിക്സ് വഴിയായിരുന്നു റിലീസ് ചെയ്തത്.

ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗവും വരുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ വില്ലൻ കഥാപാത്രത്തിന്റെ രൂപീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്. ഒരേ സമയം രണ്ട് പേർക്ക് മിന്നലടിക്കുന്ന ആശയം ആറ് മാസത്തെ ആലോചനയ്ക്ക് ശേഷമാണ് തനിക്ക് കിട്ടിയതെന്നാണ് ബേസിൽ ജോസഫ് പറയുന്നത്.

“മിന്നല്‍ മുരളിയില്‍ ജെയ്‌സണ്‍ എന്ന കഥാപാത്രത്തിന് പവര്‍ പോകുന്ന പോലെ ഒരു ഫാന്റസി നമ്മള്‍ ആലോചിച്ചിരുന്നതാണ്. പക്ഷെ പിന്നെ ആലോചിച്ചപ്പോള്‍, ഒരു ഗ്രാമത്തില്‍ ഒരു കള്ളക്കഥ നമുക്ക് പറയാം. പക്ഷെ, ഒന്നില്‍ കൂടുതല്‍ എങ്ങനെയാണ് പറയുക. ആദ്യം ഒരേ മിന്നലില്‍ നിന്ന് രണ്ട് പേര്‍ക്ക് പവര്‍ കിട്ടുന്നു എന്നുള്ളത് നമ്മുടെ ആലോചനയില്‍ ഉണ്ടായിരുന്നില്ല.

മിന്നല്‍ അടിച്ചിട്ട് ഒരു ഗ്രാമത്തിലെ ഒരു പയ്യന് പവര്‍ കിട്ടുന്നു എന്നുള്ളതായിരുന്നു ഐഡിയ. വില്ലനെ എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. ഇവനെ വെല്ലാന്‍ ഒരു വില്ലനെ കൊണ്ട് വരാന്‍ രാഷ്ട്രീയക്കാരന്‍ പറ്റില്ല, ഗ്യാംഗ്സ്റ്റര്‍ പറ്റില്ല. ഒരു ഇടി ഇടിച്ചാല്‍ തെറിച്ച് പോകില്ലേ? ആറ് മാസം ഇരുന്ന് ആലോചിച്ചിട്ടും ഒരു വില്ലനെ കിട്ടുന്നില്ല.

പല രീതിയില്‍ ഉള്ള സൂപ്പര്‍ വില്ലന്‍മാരെയും ആലോചിച്ചിട്ടും ഒന്നിനയും കിട്ടുന്നില്ല. പിന്നെ സിനിമകളില്‍ കെമിക്കല്‍ റിയാക്ഷന്‍ സംഭവിക്കുന്നത് ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ എല്ലാം ഇങ്ങനെ ഒരു കുറുക്കന്‍ മൂലയില്‍ തന്നെ സംഭവിക്കാന്‍ കുറുക്കന്‍ മൂല ബാറ്റ്മാന്റെ ഗോതം സിറ്റിയാണെന്ന് വിചാരിക്കും.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ വെറുതെ ഇരുന്നപ്പോഴാണ് ഒരു മിന്നല്‍ രണ്ട് പേര്‍ക്ക് അടിച്ചാല്‍ പോരെ എന്ന ഐഡിയ വന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇത് തോന്നാന്‍ എന്താ ആറ് മാസം എടുത്തോ എന്ന് ചിന്തിക്കാം. അന്നേരം പക്ഷെ അത് അങ്ങനെയല്ല. അന്ന് നമുക്ക് തോന്നിയത് ഇതിലല്ല. അങ്ങനെ തോന്നാന്‍ നമുക്ക് കുറെ സമയം എടുത്തു.

ആ ഫാന്റസി ഓക്കെയാണ്. ഇനി ഇതിന്റെ മേലെ പിടിച്ച് കയറാം എന്ന് വ്യക്തമായി. അതിന്റെയും പുറത്ത് ഇയാള്‍ക്ക് പവര്‍ പോകുന്നു, തിരിച്ച് വരാന്‍ വേണ്ടി വേറെ ഒരാള്‍ വരുന്നു എന്നത് അടുത്ത പാര്‍ട്ടിലൊക്കെ ആലോചിക്കാം. ഇതില്‍ ഒക്കൂലായിരുന്നു. ഇതില്‍ അവര്‍ രണ്ട് പേരും തമ്മില്‍ തീരുക എന്നത് തന്നെയാണ് അതിന്റെ കൃത്യമായ ഗ്രാഫ്.” എന്നാണ് ഒരു പരിപാടിക്കിടെ ബേസിൽ ജോസഫ് പറഞ്ഞത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്