രംഭയും റായ് ലക്ഷ്മിയും തമ്മില്‍ തല്ലായി, വസ്ത്രങ്ങള്‍ വലിച്ചു കീറി അതും നിസാര കാര്യത്തിന്: ബയില്‍വാന്‍ രംഗനാഥന്‍

നടിമാരായ രംഭയും റായ് ലക്ഷ്മിയും തമ്മിലുണ്ടായ വഴക്കിനെ കുറിച്ച് ബയില്‍വാന്‍ രംഗനാഥന്‍. തമിഴ് നടനും സിനിമ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടന്‍ രംഭയെയും റായ് ലക്ഷ്മിയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

‘ഒരു കാതലന്‍ ഒരു കാതലി’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് താരങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടായി എന്നാണ് ബയില്‍വാന്‍ പറയുന്നത്. ഇരുവരും നായിക വേഷങ്ങളില്‍ എത്തിയ ചിത്രമാണിത്. ഒരു ദിവസം ഷൂട്ടിന് ക്യാമറയെല്ലാം റെഡിയായപ്പോള്‍ ഇരുവരെയും വിളിച്ചുകൊണ്ടു വരാന്‍ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറോട് നിര്‍ദേശിച്ചു.

അദ്ദേഹം ചെല്ലുമ്പോള്‍ ഇരുവരും ഷോട്ടിന് തയ്യാറായിട്ടില്ല. അതുവരെ ഇരുവരും വഴക്കിടുകയായിരുന്നു. തമ്മില്‍ തല്ലായി. പരസ്പരം വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇത് കണ്ട് സംവിധായകന്‍ ഞെട്ടി. കാര്യം തിരക്കിയപ്പോള്‍, ഇവരില്‍ ആരാണ് പ്രധാന നായിക എന്നത് സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്.

അതോടെ രണ്ടുപേരും തെറ്റി പിരിഞ്ഞു. തുടര്‍ന്ന് സംവിധായകന്‍ ഇരുവരെയും രണ്ടു സമയങ്ങളിലായാണ് ഷൂട്ട് ചെയ്തതെന്ന് ബയില്‍വാന്‍ പറയുന്നു. രണ്ട് നായികമാര്‍ ഒന്നിക്കുമ്പോള്‍ ഇത്തരം ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

രംഭയോ റായ് ലക്ഷ്മിയോ സംവിധായകനോ ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സെല്‍വേന്ദ്രന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു കാതലന്‍ ഒരു കാതലന്‍. തമിഴിലും തെലുങ്കിലുമായാണ് ചിത്രം എത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ