യുവാക്കളില്‍ ഒരു മുസ്ലിം വിരുദ്ധ മനോഭാവമുണ്ടാക്കും; ബീസ്റ്റിന് എതിരെ എം.എച്ച് ജവഹറുള്ള

വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മനിതേയ മക്കള്‍ കട്ചി പാര്‍ട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യമുന്നയിച്ചത് വലിയ വാര്‍ത്തയായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള. സിനിമ യുവാക്കള്‍ക്കിടയില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കും എന്നതിനാലാണ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു. ദി ഹിന്ദുവുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘ഞാന്‍ ബീസ്റ്റ് കണ്ടിട്ടില്ല. എന്നാല്‍ എന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളും സിനിമ കാണുകയും എന്നോട് കഥ പറയുകയും ചെയ്തു. സിനിമ എന്നത് അതിശക്തമായ ഒരു മാധ്യമമാണ്. അതിന് സമൂഹത്തില്‍ നല്ലതും മോശമായാമതുമായ രീതിയില്‍ സ്വാധീനം ചിലത്താന്‍ സാധിക്കും. ഈ സിനിമ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നു.

ഇത് യുവാക്കളില്‍ ഒരു മുസ്ലീം വിരുദ്ധ മനോഭാവമുണ്ടാക്കും’ അദ്ദേഹം പറഞ്ഞു. ബീസ്റ്റിനെ പ്രേക്ഷകര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം സിനിമയ്ക്കെതിരെ റാലി സംഘടിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. ‘ഡോക്ടറി’ന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് മികച്ച ബോക്‌സോഫീസ് കളക്ഷന്‍ തന്നെ ലഭിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് സിനിമയിലെ നായിക. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

IPL 2025: രഹാനെയ്ക്ക് പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്; തോൽവിക്ക് കാരണമായി പറയുന്നത് അത്

IPL 2025: ട്രോളുന്നവർ ശ്രദ്ധിക്കുക ആ കാരണം കൊണ്ടാണ് ഞാൻ വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത്: എം എസ് ധോണി

മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

IPL 2025: തോൽവിയിലും ചെന്നൈ ആരാധകർക്ക് ഹാപ്പി ന്യൂസ്; ആ താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം

യുദ്ധകാല നിയമപ്രകാരം നാടുകടത്തൽ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ട് ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല; 'എമ്പുരാന്‍' സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ

'ആസൂത്രിതമായി യോഗത്തിലേക്കെത്തി, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി'; പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിനെ മരണത്തിലേക്ക് നയിപ്പിച്ചെന്ന് കുറ്റപത്രം

'എമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശം, ആരും പിണങ്ങിയിട്ട് കാര്യമില്ല'; ശ്രദ്ധയോടെ കാണേണ്ട സിനിമയെന്ന് കെ ബി ഗണേഷ് കുമാർ