പ്രണയത്തിലകപ്പെട്ട് എട്ട് വര്‍ഷം കഴിഞ്ഞാണ് ചതിക്കപ്പെടുകയാണെന്ന് മനസ്സിലാകുന്നത്; ദുരനുഭവം പങ്കുവെച്ച് ബീന

പ്രണയത്തിലകപ്പെട്ട് ചതിക്കപ്പെട്ട അനുഭവം പങ്കുവെച്ച് നടി ബീന ആന്റണി. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ വെച്ചാണ് അവര്‍ തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. സിനിമാ മേഖലയില്‍ വന്ന ശേഷമായിരുന്നു ഈ പ്രണയമെന്നും നടന്‍ കൃഷ്ണകുമാറാണ് താന്‍ ചതിക്കപ്പെ
ടുകയാണെന്ന് മനസ്സിലാക്കി തന്നതെന്നും അവര്‍ പറഞ്ഞു.

ഇന്റസ്ട്രിയില്‍ വന്ന ശേഷം എനിക്ക് നല്ല ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. ഞാന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഓകെ പറഞ്ഞു. വീട്ടില്‍ എല്ലാം അറിയാമായിരുന്നു. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്. നടന്‍ കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്,

‘എടീ നീ ചീറ്റ് ചെയ്യപ്പെടുകയാണ്.. അയാള്‍ വിവാഹിതനാണ്’ എന്ന്. പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. കൃഷ്ണകുമാര്‍ ഉറപ്പിച്ച് പറഞ്ഞു, എന്റെ ഭാര്യ വീടിന് അടുത്താണ് അയാള്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുന്നത് എന്ന്. ബീന പറഞ്ഞു.

കൊവിഡ് കാലത്ത് കുടുംബത്തിന് ഉണ്ടായ ആഘാതത്തെ കുറിച്ചും ബീന ആന്റണി തുറന്ന് പറയുന്നുണ്ട്. മരണത്തിന്റെ അറ്റത്ത് പോയിട്ടാണ് ഞാന്‍ തിരിച്ചു വന്നത്. വെന്റിലേറ്ററിലേക്ക് മാറ്റേണ്ടതായിരുന്നുവത്രെ. പക്ഷെ വെന്റിലേറ്റര്‍ ഇല്ലാത്തത് കൊണ്ട് മാത്രം ഐസിയുവില്‍ തന്നെ കിടത്തുകയായിരുന്നു. അതിനെക്കാള്‍ എല്ലാം വലിയ വേദന എന്റെ സഹോദരിയുടെ മകന്‍ നഷ്ടപ്പെട്ടതാണ്. ബോഡി പോലും ഞങ്ങളെ കാണിച്ചിരുന്നില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി