ഈ പെണ്‍കുട്ടി ഇത്തരത്തില്‍ ഒന്ന് പറയണമെങ്കില്‍ 12 നല്ലൊരു സിനിമ തന്നെ ആയിരിക്കും: ഭദ്രന്‍

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രം ‘പന്ത്രണ്ട്’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. തന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ലിയോ. അദ്ദേഹം വ്യത്യസ്തമായ ഒരു സിനിമ ചെയ്യുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഭദ്രന്‍ അറിയിച്ചു.

ഭദ്രന്റെ വാക്കുകള്‍:

‘പന്ത്രണ്ട് ‘എന്ന അക്കത്തിന്റെ ഏറ്റവും വലിയ പ്രസക്തി ലോക രക്ഷകന്‍ ആയ ക്രിസ്തുവിന്റെ 12 ശിഷ്യന്മാര്‍! വ്യത്യസ്ത സ്വഭാവത്തിലും ഡിമെന്‍ഷനിലും എന്നുള്ളത് ആയിരുന്നു അവരൊക്കെയും.അതില്‍ ഞാന്‍ ഇഷ്ട്ടപെടുന്ന ഒറ്റി കൊടുത്ത യൂദാസും ആ ഗണത്തില്‍ ഉണ്ട്. തെറ്റിപ്പോയി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇനി ഈ ഭൂമുഖത്ത് തനിക്ക് ശ്വസിക്കാന്‍ അവകാശം ഇല്ല എന്ന തിരിച്ചറിവ് നുറുങ്ങിയ വേദനയായി…. രോദനമായി. അവിടെ അയാള്‍ യഥാര്‍ത്ഥ മനുഷ്യന്‍ ആയി ഒരു പച്ചമരക്കൊമ്പില്‍ തൂങ്ങി

ലിയോയുടെ പുതിയ ചിത്രത്തിന്റെ ‘പന്ത്രണ്ട് ‘എന്ന ആക്കം എന്തൊക്കെയോ പ്രതീക്ഷിപ്പിച്ചത് പോലെ തന്നെ നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. എനിക്കുകൂടി അഭിമാനിക്കാന്‍ വകയാകുന്നു. എന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ വ്യത്യസ്തമായൊരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം തോന്നി. എന്നെ സ്‌നേഹിക്കുന്നവര്‍ ലിയോയുടെ സിനിമ തിയേറ്ററില്‍ കണ്ട് വിജയിപ്പിക്കുക.യാദൃശ്ചികമായി കണ്ട ഒരു പെണ്‍കുട്ടിയുടെ കമെന്റ് എന്നെ കൂടുതല്‍ ഉന്മേഷവാനാക്കുന്നു.

‘ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടര്‍ റേറ്റഡ് സംവിധായകനാണ്. ലോനപ്പന്റെ മാമ്മോദീസ എന്ന സിനിമ വലിയ തീയേറ്റര്‍ വിജയമായില്ല. പക്ഷേ, അതൊരു ഗംഭീര സിനിമ ആയിരുന്നു. ഇന്നിപ്പോള്‍ ഇറങ്ങിയ ‘പന്ത്രണ്ട് ‘ കാണാന്‍ ഉണ്ടായ ഏക കാരണം ലോനപ്പന്‍ എന്ന സിനിമ ആണ്. പന്ത്രണ്ട് ഒരു ഗംഭീര സിനിമ ആണ്. പൂര്‍ണമായി ഒരു സംവിധായകന്റെ സിനിമ. മഹാഭാരതിനെ ഒക്കെ പോലെ ഒരു പുനര്‍വായന നല്‍കുകയാണ് സംവിധായകന്‍. കണ്ട് നോക്കുക, രസം ഉണ്ട്.’ഈ പെണ്‍കുട്ടി ഇത്തരത്തില്‍ ഒന്ന് പറയണമെങ്കില്‍ 12 നല്ലൊരു സിനിമ തന്നെ ആയിരിക്കും. ദിനങ്ങള്‍ മാറ്റിവെയ്ക്കാതെ എത്രയും വേഗം കാണുക.

Latest Stories

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കും

യുജിസി അതിരുകള്‍ ലംഘിക്കുന്നു; പുതിയ കരട് ചട്ടഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ