കൈയ്യില്‍ പണം വന്നപ്പോള്‍ എന്റെ റിലേ കട്ട് ആയി, പലയിടത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടത് എന്റെ കൈയ്യിരുപ്പ് കൊണ്ടാണ്: ഭഗത്

തന്റെ കൈയ്യിലിരുപ്പ് കൊണ്ട് ജീവിതത്തില്‍ അനുഭവിച്ച പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് നടന്‍ ഭഗത് മാനുവല്‍. ആദ്യത്തെ ഡിവോഴ്‌സ് തന്നെ മാനസികമായി തളര്‍ത്തി എന്നാണ് ഭഗത് പറയുന്നത്. പെട്ടെന്ന് കുടുംബം ഇല്ലാതായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെയായി. മദ്യപാനിയായി മാറി എന്നാണ് ഭഗത് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”മാറ്റി നിര്‍ത്തപ്പെട്ടത് എന്റെ കൈയ്യിലിരുപ്പ് കൊണ്ട് തന്നെയാണ്. എന്റെ ലൈഫില്‍ പ്രതീക്ഷിക്കാതെയാണ് ആദ്യം ഡിവോഴ്‌സ് സംഭവിക്കുന്നത്. അതിന് ശേഷം മെന്റലി ഭയങ്കര ഡൗണ്‍ ആയിരുന്നു. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങള്‍ ഒക്കെ തലയില്‍ കുത്തിവച്ച് വളര്‍ത്തിയതാണ്.”

”പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാവുക, പെട്ടെന്ന് ജീവിതത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ വരിക, അതെല്ലാം വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നു. അങ്ങനെ വന്നപ്പോള്‍ കുറേ പടങ്ങള്‍ ചെയ്യേണ്ടി വന്നു. കുറേ പടങ്ങള്‍ ചെയ്തപ്പോള്‍ ആ ഭാഗത്ത് നിന്നും കുറച്ച് വരുമാനം വരാന്‍ തുടങ്ങി.”

”ഞാന്‍ തന്നെയായിരുന്നു ആ സമയത്ത്. അപ്പോള്‍ കൈയ്യില്‍ കുറച്ച് പണം വന്നപ്പോള്‍ വേറൊന്നും ചിന്തിക്കാനില്ല. ആരെ കുറിച്ചും ഒരു നോട്ടമില്ലാതെ വന്ന സമയത്ത്, നമ്മുടെ റിലേ കട്ട് ആകുന്ന സ്‌റ്റേജ് ഉണ്ടല്ലോ, അത് വന്നപ്പോള്‍ പറ്റിപോയതാ. ആദ്യം ഞാന്‍ കള്ളു കുടിക്കാത്ത ഒരാളായിരുന്നു. പിന്നെ കള്ളു കുടിയായി.”

”ഇപ്പോള്‍ മൂന്ന് വര്‍ഷമായി മദ്യപാനമില്ല. പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ തമ്പുരാന്‍ കൂടെയുള്ളത് കൊണ്ട് ഇങ്ങനെ മുന്നോട്ട് പോകുന്നു” എന്നാണ് ഭഗത് പറയുന്നത്. അതേസമയം, ‘ഫീനിക്‌സ്’ ആണ് ഭഗത്തിന്റെതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍