ഞാന്‍ കഞ്ഞിയുമായി ചെന്നപ്പോള്‍ അമ്മ എന്നെ പിടിച്ച് അവരുടെ കൈയില്‍ കൊടുത്തു, ഞാന്‍ അവിടെ നിന്ന് ഇറങ്ങിയോടി: ഭാഗ്യലക്ഷ്മി

ഫ്‌ളവേഴ്‌സിന്റെ ഒരു കോടി എന്ന പരിപാടിയില്‍ തന്റെ നൊമ്പരപ്പെടുത്തുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാഗ്യലക്ഷമി. രോഗിയായി ചികിത്സയ്ക്ക് ഒന്നും പണമില്ലാതെ കഴിഞ്ഞിരുന്ന അമ്മ തന്നെ വില്‍ക്കാന്‍ നോക്കിയിട്ടുണ്ടെന്നും അവരുടെ അടുത്ത് നിന്ന് താന്‍ ഇറങ്ങി ഓടുകയാണ് ഉണ്ടായതെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

‘അന്ന് എല്ലാ അമ്മമാരുടെയും ചിന്ത ആണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം പെണ്‍കുട്ടികള്‍ക്ക് വേണ്ട എന്നാണല്ലോ. പെണ്‍കുട്ടികള്‍ നാളെ കല്യാണം കഴിച്ച് പോകാനുള്ളവര്‍ ആണല്ലോ. കല്യാണം കഴിച്ച് പോകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസവും വേണ്ട. വിവാഹ ജീവിതവും വിദ്യാഭ്യാസവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് ചിന്ത.

‘ഞാന്‍ സ്റ്റിച്ചിംഗ് സെന്ററില്‍ ജോലിക്ക് പോയിട്ടുണ്ട്. ബ്ലൗസിന്റെ ഹുക്ക് പിടിപ്പിക്കാന്‍. ഇപ്പോള്‍ എന്റെ വീട്ടില്‍ ഞാന്‍ ഹുക്കൊക്കെ നന്നായി പിടിപ്പിക്കുന്നത് അന്ന് പഠിച്ചത് കൊണ്ടാണ്. ഒരു ദിവസം പത്ത് രൂപയാണ് കിട്ടുക. അന്ന് പ്ലാസ്റ്റിക് വയര്‍ കൊണ്ട് കസേര ഉണ്ടാക്കുന്ന പരിപാടിയുണ്ട്. ആ പണിയ്ക്ക് ഒക്കെ പോയിട്ടുണ്ട്. 50 രൂപ വാടക കൊടുക്കാനും കഞ്ഞി കുടിക്കാനുമുള്ളത് അതില്‍ നിന്ന് കിട്ടും,’

അമ്മ തന്നെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പോയതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ‘അമ്മയുടെ തൊട്ടപ്പുറത്തെ കട്ടിലില്‍ കിടന്നിരുന്ന ഒരു രോഗി. അവരെ കാണാന്‍ മകളും മകനും വന്നിരുന്നു. അന്ന് ഞാന്‍ കഞ്ഞിയുമായി ചെന്നപ്പോള്‍ അമ്മ എന്നെ പിടിച്ച് അവരുടെ കയ്യില്‍ കൊടുത്തു. ഇവരോടൊപ്പം പൊയ്ക്കോളു എന്ന് പറഞ്ഞു.,’

‘അമ്മ എന്നെ കൊടുത്തു, ആര്‍ക്കോ കൊടുത്തു. ഞാന്‍ അവിടെനിന്ന് ഇറങ്ങി ഓടി. അവരോടൊപ്പം പോയാല്‍ ഞാന്‍ രക്ഷപ്പെടുമെന്ന് ഓര്‍ത്ത് കാണും. എന്നോട് ഒന്നും പറഞ്ഞില്ല.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി