സ്വരം കൊണ്ട് പണിത വീട് നിലംപതിച്ചിരിക്കുന്നു.. അധികകാലം താമസിക്കില്ല എന്നൊരു തോന്നലുണ്ടായിരുന്നു; വേദനയോടെ ഭാഗ്യലക്ഷ്മി

താന്‍ ആഗ്രഹിച്ച് പണിത വീട് വില്‍ക്കേണ്ടി വരികയും അത് വാങ്ങിയവര്‍ പൊളിക്കുന്നത് കാണേണ്ടി വരികയും ചെയ്തതിന്റെ ദുഖം പങ്കുവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സ്വരം എന്ന പേരില്‍ തിരുവനന്തപുരത്ത് നിര്‍മ്മിച്ച വീടിന്റെ അവസ്ഥ പറഞ്ഞു കൊണ്ടുള്ള വീഡിയോയാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. വീട് പണിയാന്‍ എടുത്ത അധ്വാനത്തെ കുറിച്ചും അത് വിട്ട് ഇറങ്ങേണ്ടി വന്നതിനെ കുറിച്ചുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

വീടു പണിത് ഗൃഹപ്രവേശം നടത്തുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ വീടു പൊളിക്കുന്നതുമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ”കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാന്‍ ഈ വീട് വച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും.”

”ഒടുവില്‍ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല. സ്‌നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷം പോലും നില്‍ക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്” എന്ന ക്യാപ്ഷനോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

”1985ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു ഞാന്‍ കയറി ചെന്നത്. അന്ന് മനസ്സില്‍ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി. സ്വരം എന്ന് പേരുമിട്ടു. ആ വീട്ടില്‍ താമസിച്ചു തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ ഞാന്‍ അധികകാലം താമസിക്കില്ല എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ വന്നുകൊണ്ടേയിരുന്നു.”

”2000ല്‍ ഞാന്‍ അവിടെ നിന്നു പടിയിറങ്ങി. പിന്നീട് 2020ല്‍ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോള്‍ എനിക്കെന്തോ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കള്‍ക്കും തോന്നിയില്ല. അങ്ങനെ ഞങ്ങള്‍ ആ വീട് ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആള്‍ അത് പൊളിക്കുന്നത് കണ്ടപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു” എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര