15 വര്‍ഷത്തിന് ശേഷം തമിഴില്‍ തിരിച്ചെത്തുകയാണ് നടി ഭാവന. 2010ല്‍ പുറത്തിറങ്ങിയ ‘ആസല്‍’ എന്ന ചിത്രത്തിന് ശേഷം ‘ദി ഡോര്‍’ എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും തമിഴില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. തമിഴില്‍ ‘ദീപാവലി’ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ ചെയ്‌തെങ്കിലും എന്തുകൊണ്ട് ടോളിവുഡില്‍ സജീവമായില്ല എന്ന ചോദ്യത്തോട് പ്രതിരിച്ചിരിക്കുകയാണ് ഭാവന ഇപ്പോള്‍.
മാനേജറുമായി തെറ്റിയ തനിക്ക് നല്ലൊരു ഗൈഡന്‍സ് ലഭിച്ചില്ല എന്നാണ് ഭാവന പറയുന്നത്. അക്കാലത്ത് എനിക്ക് നല്ല ഗൈഡന്‍സ് ഇല്ല. ആ സമയത്ത് എനിക്കൊരു മാനേജര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ തെറ്റി. അതിന് ശേഷം പലരും പറഞ്ഞത് എന്നെ എങ്ങനെ കോണ്‍ടാക്ട് ചെയ്യണമെന്ന് അറിയില്ല എന്നാണ്. അങ്ങനെ കുറേ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു.
ഞാന്‍ അന്ന് മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. പിന്നീട് കന്നഡയില്‍ ചെയ്തു. ഞാന്‍ തിരക്കിലായിരുന്നു. എന്റെ അസിസ്റ്റന്റ് രാജു ചെന്നൈയില്‍ നിന്നാണ്. ഭാവന മാഡത്തിനൊപ്പം ഷൂട്ടിംഗിന് പോകുകയാണെന്ന് പറയുമ്പോള്‍ രാജുവിനോട് അവിടെ എല്ലാവരും ചോദിക്കുന്നത് ഭാവനയോ അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ. എന്തുകൊണ്ട് തമിഴില്‍ അഭിനയിക്കുന്നില്ല എന്നാണ്.
രാജു എന്നോട് വന്ന് പറയും. പ്രോപ്പറായ കോണ്‍ടാക്ടോ ഗൈഡന്‍സോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകള്‍ ചെയ്യാതിരുന്നത് എന്നാണ് ഭാവന ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അജിത്തിനൊപ്പമുള്ള ആസല്‍ ആണ് ഭാവനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം.
ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ്. മാര്‍ച്ച് 21ന് തിയേറ്റര്‍ റിലീസ് ആയി എത്തുന്ന ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ സഫയര്‍ സ്റ്റുഡിയോസ്സാണ് വിതരണത്തിന് എത്തിക്കുന്നത്.