കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് ആളുകള്‍ പറയാറ്, പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കില്ല: ഭാവന

അച്ഛന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്. ‘മുന്നോട്ടുള്ള യാത്ര തുടരുക, നീ തോല്‍ക്കുന്നത് കാണാന്‍ സ്വര്‍ഗത്തിലെ ആള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ഭാവന പറയുന്നത്.

”ആളുകള്‍ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്‌പ്പോഴും യാഥാര്‍ത്ഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ… ഓരോ നിമിഷവും ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യുന്നു, കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയര്‍ച്ച താഴ്ചകളിലും… എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്” എന്ന് ഭാവന കുറിച്ചു.


പ്രതിസന്ധി ഘട്ടങ്ങളില്‍ വരെ ഭാവനയ്‌ക്കൊപ്പം എല്ലായ്‌പ്പോഴും താങ്ങായി പിതാവ് ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍. ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ മരണം.

രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. അച്ഛന്‍ വേര്‍പാട് വളരെ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായിരുന്നതുകൊണ്ട് തന്നെ അതുണ്ടാക്കിയ മുറിവ് തന്റെ മരണം വരെ നിലനില്‍ക്കുമെന്ന് ഭാവന മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, നടികര്‍ എന്നിവയാണ് മലയാളത്തില്‍ അടുത്തിടെ റിലീസിനെത്തിയ ഭാവനയുടെ ചിത്രങ്ങള്‍. ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ആണ് അടുത്തിടെ തിയേറ്ററുകളില്‍ എത്തിയ ഭാവനയുടെ ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ