'ജീന്‍സും ടോപ്പുമൊക്കെ കീറി, ഞാന്‍ നടുറോഡില്‍ ഇരുന്ന് കരഞ്ഞു'; സിനിമാചിത്രീകരണത്തെ കുറിച്ച് ഭാവന

സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ച് നടി ഭാവന. ചിത്രത്തിലെ ‘കറുപ്പിനഴക്’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള കഥയാണ് ഭാവന സരിഗമപ റിയാലിറ്റി ഷോയില്‍ പങ്കുവച്ചത്. ഈ പാട്ടും അതിന്റെ ഷൂട്ടിംഗും ഭയങ്കര രസമാണ്. വിയന്ന, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ആയിരുന്നു ഷൂട്ടിംഗ്. പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയേട്ടന്‍, മീരചേച്ചി എന്നിങ്ങനെ എല്ലാവരുമുണ്ട്.

ആദ്യമായി താന്‍ പോയ വിദേശ രാജ്യം ദുബായ് ആണ്. അതിന് ശേഷം പോവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംക്ഷയായിരുന്നു. താന്‍ വെറുതേ നടന്നാല്‍ പോലും വീഴുന്നൊരു സ്വഭാവം ഉണ്ട്. പക്ഷേ സിനിമയില്‍ സൈക്കിള്‍ ഒക്കെ ഓടിക്കണം.

ആ സീനില്‍ ഒരു ഇറക്കത്തിലൂടെ സൈക്കിള്‍ ഓടിച്ച് വരുന്നുണ്ട്. ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് താന്‍ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. വീഴുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ താന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നില്‍ക്കുന്നവര്‍ക്ക് താന്‍ ഇപ്പോള്‍ വീഴുമെന്ന് തന്നെ തോന്നി.

അങ്ങനെ പ്രൊഡ്യൂസര്‍ തന്റെ സൈക്കിളില്‍ ഒറ്റ പിടുത്തമങ്ങ് പിടിച്ചു. വീഴാതിരിക്കാനാണ് അദ്ദേഹം പിടിച്ചത്. എന്നാല്‍ അങ്ങനെ തിരിഞ്ഞ് തലക്കുത്തി മറിഞ്ഞ് താന്‍ വീണു. ജീന്‍സും ടോപ്പുമൊക്കെ കീറി. പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ്. ഇപ്പോഴാണെങ്കില്‍ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് താന്‍ അഡ്ജസ്റ്റ് ചെയ്യും.

അന്ന് പതിനാറ് വയസേയുള്ളു. കിടന്ന് കരയുകയാണ്. മേക്കപ്പൊക്കെ പരന്ന് ഒഴുകി. കമല്‍ സാറും ബാക്കി എല്ലാവരും വന്ന് കരയല്ലേന്ന് പറയുകയും മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം തങ്ങള്‍ക്ക് ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല എന്നുമാണ് ഭാവന പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ