'അവര്‍ സോറി പറഞ്ഞ് വന്നപ്പോ, പോയിക്കോ മിണ്ടണ്ടെന്ന് പറഞ്ഞു.. അത് വലിയ വാര്‍ത്തയുമായി'; വിവാഹത്തിനിടെ ഉണ്ടായ സംഭവം പറഞ്ഞ് ഭാവന

വിവാഹ ദിവസം സുഹൃത്തുക്കളുമായി പിണങ്ങിയതിനെ കുറിച്ച് പറഞ്ഞ് നടി ഭാവന. നടിമാരായ കൂട്ടുകാരികള്‍ വിവാഹ ദിവസം പറ്റിച്ചതായും അന്ന് ഭയങ്കര സങ്കടമായതിന്റെ പിണക്കം താനവിടെ കാണിച്ചെന്നും അതും വാര്‍ത്തയായി എന്നുമാണ് ഭാവന പറയുന്നത്. ആ വാര്‍ത്തയ്ക്ക് പിന്നിലെ രസകരമായ കഥയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്.

ശില്‍പ ബാല, മൃദുല മുരളി, ഷഫ്ന, സൈനോര, രമ്യ, ഇവരൊക്കെ നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് ഭയങ്കര പ്ലാനിങ് ആയിരുന്നു. കല്യാണം കഴിഞ്ഞ് വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെയാണ് പ്ലാന്‍ ചെയ്തിരുന്നത്. താന്‍ കാണാതിരിക്കാന്‍ വേണ്ടി താനുള്ളപ്പോള്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതൊക്കെ അവര്‍ നിര്‍ത്തും.

തന്നെ അറിയിക്കാതെ ഗ്രൂപ്പൊക്കെ ഉണ്ടാക്കി. താന്‍ ഓഡിറ്റോറിയത്തിലേക്ക് എത്തുമ്പോഴെക്കും നിങ്ങള്‍ വരണട്ടോ എന്നൊക്കെ അവരോട് പറഞ്ഞിരുന്നു. ഓക്കെയാണെന്ന് അവരും പറഞ്ഞു. എന്നാല്‍ കല്യാണമൊക്കെ കഴിഞ്ഞ് താന്‍ ഓഡിറ്റോറിയത്തില്‍ എത്തുമ്പോള്‍ തന്റെ സുഹൃത്തുക്കളായി അവിടെ ഒരാളുമില്ല. ബാക്കി ക്ഷണിച്ചിട്ടുള്ള അതിഥികളൊക്കെ അവിടെയുണ്ട്.

പറ്റിക്കാന്‍ വേണ്ടി ഒളിച്ചിരിക്കുന്നതാവുമെന്ന് ആദ്യം കരുതി. പക്ഷേ സ്റ്റേജില്‍ കയറി, കല്യാണത്തിന്റെ ചടങ്ങുകളൊക്കെ നടത്തി, ഫോട്ടോ എടുക്കാനൊക്കെ തുടങ്ങിയിട്ടും ഇവരെ മാത്രം കാണുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ എല്ലാവരും കൂടി വരുന്നു. തനിക്കാകെ സങ്കടവും ദേഷ്യവുമായി. അവര്‍ സോറി പറഞ്ഞ് വന്നപ്പോ, പോയിക്കോ മിണ്ടണ്ടെന്ന് പറഞ്ഞു. അത് വലിയ വാര്‍ത്തയായി.

ഭാവന കൂട്ടുകാരികളുടെ കൈ തട്ടി മാറ്റിയെന്നൊക്കെ പറഞ്ഞ് വാര്‍ത്ത വന്നു. അവരെല്ലാവരും സാരി ഉടുത്ത് മുല്ലപ്പൂവൊക്കെ വച്ച് വരാന്‍ ലേറ്റ് ആയതാണ്. ഒരാള്‍ റെഡിയാവാന്‍ തന്നെ സമയം എടുക്കും. അപ്പോള്‍ അത്രയും പേര് റെഡിയാവണ്ടേ. പക്ഷേ തങ്ങളെന്തോ വഴക്കിട്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത് എന്നാണ് ഭാവന ഫ്‌ളവേഴ്‌സ് ചാനലിലെ ഷോയില്‍ പറയുന്നത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി