മോദി, അദ്ദേഹത്തിന്റെ ക്വാളിറ്റി എന്നെ ആകര്‍ഷിച്ചു, 'പയ്യെ തിന്നാല്‍ പനയും തിന്നാം'എന്ന പോളിസി: തുറന്നുപറഞ്ഞ് ഭീമന്‍ രഘു

വില്ലന്‍ വേഷങ്ങളിലൂടെ ആദ്യ കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന ഭീമന്‍ രഘു പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ്, ഒരിടയ്ക്ക് അദ്ദേഹം രാഷ്ട്രീയത്തിലേക്കും ചുവടുവെപ്പ് നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

തനിക്ക് ബിജെപിയില്‍ ഏറ്റവും ഇഷ്ടമുള്ളയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നടന്‍ ഭീമന്‍ രഘു. പയ്യെ നിന്നാല്‍ പനയും തിന്നാം എന്നത് ശരിയാണെന്ന് കാണിച്ച് തരുന്ന വ്യക്തിയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ് തന്നെ ആകര്‍ഷിച്ചതെന്നും നടന്‍ വ്യക്തമാക്കി. ഇപ്പോഴും ഇന്ത്യ നന്നാക്കാന്‍ വേണ്ടി അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു മനുഷ്യനെയല്ലാതെ ബിജെപിയിലുള്ള മറ്റാരെയും എനിക്ക് ഇഷ്ടമല്ല. അവരൊന്നും സ്ട്രേറ്റ്ഫോര്‍വേഡല്ലെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.

Read more

അമിത് ഷായും മോദിയെപ്പോലെ ഒരാള്‍ ആണെന്നും അവര്‍ രണ്ട് പേരും ബിജെപി എന്ന സംഘടനയുടെ ഏറ്റവും വലിയ രണ്ട് തൂണുകളാണെന്നും ഭീമന്‍ രഘു അഭിപ്രായപ്പെട്ടു. പക്ഷെ അവരുടെ ആ ഒരു രീതി കേരളത്തില്‍ ഇല്ല. ബാക്കിയുള്ള സ്ഥലത്തെല്ലാം കുറേ കൂടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ വരുമെന്ന് യാതൊരു പ്രതീക്ഷയില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.