'എന്റെ ചേട്ടന്‍ ഷൂപ്പറാ.. ചേട്ടനെ കുറിച്ച് ഇങ്ങനെയൊക്കെ കേട്ടിട്ട് കൊള്ളാം' എന്ന് ഭാര്യ പറയാറുണ്ട്‌: ഭീമന്‍ രഘു

അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഭീമന്‍ രഘു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ ട്രോളുകളോട് തന്റെ ഭാര്യ പ്രതികരിച്ചതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

”എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്. ചേട്ടനെ കുറിച്ച് ഇങ്ങനെയൊക്കെ കേട്ടിട്ട് കൊള്ളാം നല്ല രസമായിരിക്കുന്നു എന്ന് ഭാര്യ പറയും. എന്നെ കുറിച്ച് ആദ്യമായാണ് ഇങ്ങനെ കേള്‍ക്കുന്നത്. ചേട്ടന്‍ ഇതെങ്ങനെ എടുക്കുന്നു എന്ന് അവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്.”

”സന്തോഷകരമായിട്ടും കോമഡിയായിട്ടും മാത്രമെ എടുത്തുള്ളൂ എന്ന് പറയും. അല്ലാതെ മറുപടി കൊടുക്കാനൊന്നും ശ്രമിക്കാറില്ല. കൊടുത്തിട്ടുമില്ല. പക്ഷേ ട്രോളുകള്‍ കാരണം ഭയങ്കര റീച്ച് ആയി. ഭീമന്‍ രഘു എന്ന പേര് പെട്ടന്നങ്ങ് വൈറല്‍ ആയി. ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല.”

”കാരണം എന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല. ഉള്ള കാര്യങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞു. ജനങ്ങള്‍ അത് പല രീതിയില്‍ എടുക്കും. അവരുടെ സംസ്‌കാരത്തില്‍ അവര്‍ ട്രോള്‍ ചെയ്യുന്നു. എന്റെ സംസ്‌കാരത്തിലൂടെ ഞാന്‍ പ്രതികരിക്കാതിരിക്കുന്നു” എന്നാണ് ഭീമന്‍ രഘു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്