അജുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് താഴേക്ക് എടുത്തു ചാടിയാലോ എന്നുവരെ വിചാരിച്ചു: ഭഗത്

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഭഗത്. നടനായി തിളങ്ങുന്നതിനൊപ്പം ഒരു സംവിധായകനാകാന്‍ തയ്യാറെടുക്കുകയാണ് ഭഗത്. പുതിയ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും ഭഗത് പറയുന്നു. അജു വര്‍ഗ്ഗീസാണ് ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റില്‍ ഭഗത്.

അവതാരകയായ സ്വാസിക മുമ്പ് അജു വര്‍ഗ്ഗീസ് റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി വന്നപ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഭഗത്തിനോട് ചോദിച്ചു. അന്ന് ഭഗത്തിനെ പറ്റിക്കാന്‍ വേണ്ടി അജു നടത്തിയ പ്രാങ്ക് കോളിനെക്കുറിച്ചായിരുന്നു ചോദ്യം. ഭഗത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അജുവിന് സമയമില്ല എന്ന മട്ടില്‍ കാര്യം അവതരിപ്പിക്കുകയായിരുന്നു.

ഈ വിഷയത്തെക്കുറിച്ചായിരുന്നു സ്വാസികയുടെ ചോദ്യം. ഭഗത് അതിന് വളരെ ഹൃദയസ്പര്‍ശിയായ മറുപടിയാണ് നല്‍കിയത്. അന്ന് അജു തന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ പെട്ടെന്നു വിഷമം വന്നുവെന്നും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ സംസാരിച്ചാല്‍ വിഷമം വരാറുണ്ടെന്നും ഭഗത് പറയുന്നു.

‘എന്നോട് വളരെ അടുപ്പമുള്ളവര്‍ എനിക്കെതിരെ ചെയ്തു എന്നു തോന്നിയാല്‍ അത് മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കും. അന്ന് ആ സംഭവം കേട്ടപ്പോള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് താഴേക്ക് എടുത്തു ചാടിയാലോ എന്നുവരെ വിചാരിച്ചു.’ ഭഗത് വ്യക്തമാക്കി.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍