നെല്ലിക്കുഴിയില്‍ മാനസ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കുറേയധികം നമ്മളെ സ്വാധീനിക്കുന്നത് നമ്മുടെ സമൂഹമാണ് അല്ലെങ്കില്‍ നമ്മുടെ സൗഹൃദമാണ്. മക്കളും മാതാപിതാക്കളും തമമിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ് ഇയാള്‍ ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇത് പോലെ കൊല്ലപ്പെടുമായിരുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ കൊന്നേനെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു.
അതേസമയം, മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് രഖില്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായാണ് നിഗമനം. ഒരു മാസം പ്രദേശത്ത് രഹസ്യമായി താമസിച്ചാണ് രഖില്‍ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ഇവിടെ മുകള്‍നിലയിലുള്ള മുറിയില്‍നിന്ന് മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം. അതിനാല്‍ ദിവസങ്ങളോളം പെണ്‍കുട്ടിയെ നിരീക്ഷിച്ചതിന് ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നതെന്നാണ് നിഗമനം.
പ്ലൈവുഡ് വ്യാപാരിയാണെന്ന് പറഞ്ഞാണ് രഖില്‍ കഴിഞ്ഞ നാലാം തീയതി ഇവിടെ മുറിയെടുത്തത്. ഇയാളുടെ പെരുമാറ്റത്തില്‍ ആര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. യുവാവ് താമസിച്ചിരുന്നത് മുകള്‍നിലയിലുള്ള മുറിയിലായിരുന്നു. ഈ മുറി മറയ്ക്കുന്ന തരത്തില്‍ ഒരു കര്‍ട്ടനും ഇവിടെയുണ്ട്. അതിനാല്‍ പുറത്തുനിന്നും ഇവിടേക്ക് ഒന്നും കാണാനാകില്ല. ഈ കര്‍ട്ടന്റെ ഒരു ഭാഗത്ത് കൃത്യമായ വിടവുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. മാനസയെ നിരീക്ഷിക്കാനായി രഖില്‍ തന്നെ ഈ വിടവുണ്ടാക്കിയെന്നാണ് കരുതുന്നത്. രഖിലിന്റെ മുറിയില്‍ നിലവില്‍ വസ്ത്രങ്ങളും ചില മരുന്നുകളും മാത്രമാണ് അവശേഷിക്കുന്നത്.