ചൊറിച്ചില്‍ സീനുകള്‍ എടുക്കുന്ന ദിവസം ഷെയ്ന്‍ ഫുള്‍ ചൊറിച്ചിലായിരിക്കും, അങ്ങനെ ഒരു മൂഡ് സെറ്റ് ചെയ്താണ് സെറ്റില്‍ വരുന്നതെന്ന് തോന്നും: ആതിര പട്ടേല്‍

ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘ഭൂതകാലം’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആയി ഒഎത്തിയ ചിത്രം സംവിധാനം ചെയ്തത് രാഹുല്‍ സദാശിവനാണ്. ആട് 2 അടക്കമുള്ള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആതിര പട്ടേല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്.

ഭൂതകാലം കണ്ട ശേഷം നിരവധി പേര്‍ അഭിനന്ദിക്കാന്‍ വിളിക്കാറുണ്ടെന്ന് എന്നാണ് ആതിര പറയുന്നത്. ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജുകളും അയക്കും. നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും താരം പറയുന്നു. ഷെയ്‌നിനൊപ്പമുള്ള അഭിനയം രസമുണ്ടായിരുന്നു.

ഓരോ ദിവസവും ഷൂട്ട് ചെയ്യാന്‍ പോകുന്ന സീനിന് മൂഡ് സെറ്റ് ചെയ്തിട്ടാണ് ഷെയ്ന്‍ വീട്ടില്‍ നിന്നും വരുന്നത് എന്ന് ഇടയ്ക്ക് തനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവര്‍ക്കും ഒപ്പം ഡാന്‍സ് കളിക്കാനും ഷെയ്ന്‍ കൂടും. തന്നെ ചൊറിയാറുണ്ട്.

ചൊറിച്ചില്‍ സീനുകള്‍ എടുക്കുന്ന ദിവസം ഷെയ്ന്‍ ഫുള്‍ ചൊറിച്ചിലായിരിക്കും എന്നും ആതിര പറയുന്നു. അതേസമയം, ഇതുവരെ ചെയ്തിരുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കുറിച്ചും നടി സംസാരിച്ചു. എല്ലാവരും തന്നോട് എന്തിനാണ് എപ്പോഴും അനിയത്തി റോള്‍ മാത്രം ചെയ്യുന്നത് എന്ന് എപ്പോഴും ചോദിക്കാറുണ്ട്.

പക്ഷെ തന്നെ തേടിയെത്തുന്ന കഥകളില്‍ നിന്ന് താന്‍ സെലക്ട് ചെയ്യുന്ന സിനിമകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ചെറുപ്പം മുതല്‍ സിനിമയോട് കമ്പം ഉണ്ടായിരുന്നു. അമ്മയ്ക്ക് തിരക്കഥയെ കുറിച്ചും സിനിമയെ കുറിച്ചും നല്ല ബോധ്യമുണ്ട്.

അതുകൊണ്ട് ആരെങ്കിലും കഥ പറയാന്‍ വരുമ്പോള്‍ അമ്മ കൂടി കേട്ടിട്ടാണ് തീരുമാനത്തില്‍ എത്തുന്നത്. അച്ഛന്‍ കന്നടയാണ് അതുകൊണ്ടാണ് പേരില്‍ നോര്‍ത്ത് ഇന്ത്യന്‍ ടച്ചുള്ളത്. താമസം തൃശൂരിലാണ് എന്നും ആതിര വ്യക്തമാക്കി.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ