ലൈഗികജീവിതത്തിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു.. അവിഹിതമോ ഈഗോയോ അല്ല, കുട്ടിത്തമുള്ള അവള്‍ക്ക് സ്‌പേസ് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല; വെളിപ്പെടുത്തി ഫിറോസ് ഖാന്‍

ഈയടുത്ത ദിവസമാണ് മുന്‍ ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്‌നയും വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സജ്‌ന ആയിരുന്നു തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം പങ്കുവച്ചത്. പിന്നാലെ പലവിധത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അവിഹിതബന്ധമോ, ഈഗോയോ അല്ല തങ്ങളുടെ വിവാഹമോചനത്തിന് കാരണമായത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് ഖാന്‍. ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് ഖാന്‍ സംസാരിച്ചത്.

ഫിറോസ് ഖാന്റെ വാക്കുകള്‍:

സജ്‌ന നല്‍കിയ അഭിമുഖത്തില്‍ അവള്‍ എന്നെ ഒരു കുറ്റം പോലും പറയുന്നില്ല. സജ്‌ന കുട്ടിത്തമുള്ള കുട്ടിയാണ്, അങ്ങനെ ചിന്തിച്ച് സംസാരിക്കാനൊന്നും അറിയില്ല. അവതാരക പലകാര്യങ്ങളും ചോദിച്ചിട്ടും അവളൊന്നും മിണ്ടിയില്ല. അവള്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. എനിക്കും അവള്‍ എന്താണെന്ന് അറിയാം. ഞങ്ങളെ സംബന്ധിച്ച് കരിയറിനുമൊക്കെ ഇതായിരിക്കും നല്ലതെന്ന് തോന്നി. അവളൊരു കുട്ടിത്തമുള്ള കുട്ടിയാണ്. ഒരു പൂമ്പാറ്റയെ പറന്നുനടക്കാന്‍ അവള്‍ക്ക് ഇഷ്ടമായിരിക്കാം. ആ സ്പേസ് നല്‍കുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല.

ഒരു പരിധി കഴിഞ്ഞാല്‍ പലതും അപകടമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് എന്റെ കുറവായിരിക്കാം, പക്ഷേ ഞാന്‍ അങ്ങനെയാണ് പഠിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതല്‍ പറക്കാന്‍ എനിക്ക് അനുവദിക്കാന്‍ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറക്കാന്‍ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ട് ആ സ്‌പേസ് കൊടുക്കുകയേ നിവര്‍ത്തിയുള്ളു. അങ്ങനെ സ്‌നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ്.

അവള്‍ ഇപ്പോള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതാണ് ഞാനും ആഗ്രഹിക്കുന്നത്. ഈ പത്ത് വര്‍ഷം ഞാന്‍ സജ്‌നയെ സ്‌നേഹിച്ചിട്ട് ഇപ്പോള്‍ കുറ്റം പറഞ്ഞാല്‍ എന്താണ് അര്‍ഥം. ഒരു ദിവസം കൊണ്ട് ഒരാള്‍ എന്റെ മനസില്‍ കയറി കഴിഞ്ഞാല്‍ പിന്നെ അയാള്‍ തെറ്റിപ്പോയാലും അയാളെ കുറ്റം പറയില്ല. ആ ഒരു ദിവസത്തെ സ്‌നേഹം മതി എനിക്ക്. അപ്പോള്‍ എന്റെ ഹൃദയത്തിന്റെ ഭാഗമായി പത്ത് വര്‍ഷം കൂടെ നിന്ന സജ്‌നയെ പറ്റി എന്ത് പറയാനാണ്. അതുപോലെ ചിലയിടങ്ങളില്‍ നമ്മള്‍ തോറ്റ് കൊടുക്കുന്നതാണ് നല്ലത്. അതിന് ഒരു വിജയത്തിന്റെ സുഖമുണ്ട്. ഞാന്‍ തോറ്റവനാണ് എന്നല്ല അതിനര്‍ഥം. പത്ത് വര്‍ഷമെന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ്. അത്രയും നാള്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആളല്ലേ.

ഞങ്ങള്‍ തമ്മില്‍ യാതൊരു ഈഗോ ക്ലാഷും ഇല്ല. വിവാഹശേഷമാണ് അവള്‍ ഈ ഫീല്‍ഡിലേക്ക് വരുന്നത്. കരിയറില്‍ ഞാന്‍ അവളെ വളര്‍ത്തി എടുക്കുകയായിരുന്നില്ലേ അവിടെ ഈഗോ ക്ലാഷിന്റെ ആവശ്യമില്ല. ലൈംഗിക ജീവിതത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ വിളിയോ സംസാരമോ ഒന്നും ഉണ്ടാവില്ലല്ലോ. അതല്ലാത്ത കാരണങ്ങള്‍ കൊണ്ടും ആളുകള്‍ വേര്‍പിരിയാം. അത് ഓരോരുത്തരുടെയും ജീവിത സാഹചര്യമാണ്.

സജ്‌നയുടെ കരിയര്‍ ഒരു വിഷയമല്ല. അതില്‍ ഫോക്കസ് നല്‍കണം എന്നാണ് പറഞ്ഞത്. കാരണം ഇനിയിപ്പോള്‍ ഒറ്റയ്ക്കുള്ള ഒരു യാത്ര ആണല്ലോ. ഇത്രയും നാളും നമ്മുടെ ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു ആള്‍. അതിന്റെ പകുതി പോയി. ഒരാളും ഒരാള്‍ക്കും പകരമാവില്ല. അഞ്ചാറ് മാസമായി ഞങ്ങള്‍ ഈ ഡിവോഴ്‌സ് എന്ന പ്രോസസിലൂടെ പോവുകയാണ്. ഒരുപക്ഷേ വേറൊരാള്‍ വന്നാല്‍ പോലും സജ്‌നയ്ക്ക് പകരമാകില്ല, സജ്‌നയ്ക്കും അങ്ങനെ തന്നെയാകും. അത് വേദന തന്നെയാണ്.

പത്ത് വര്‍ഷത്തോളം കൂടെ നിന്ന ആള്‍ പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ച പല വിഷയങ്ങളും ഹീല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതും കടന്നു പോകും. വിവാഹമോചനമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരു ചാനലിന്റെ മുമ്പില്‍ വന്ന് ഇതൊക്കെ പറയണമെന്ന് ആഗ്രഹിച്ചിരുന്നില്ല. സജ്‌ന വന്നു പറഞ്ഞതിന്റെ മറുപടിയായിട്ടല്ല ഞാനിതൊക്കെ പറയുന്നത്. സജ്ന പറഞ്ഞതിന് ക്ലാരിറ്റി ഇല്ലാത്തത് കൊണ്ട് പലരും അതിനെ വളച്ച് ഒടിച്ചു. ഇക്ക ചതിച്ചു, പെണ്ണുപിടിയനാണ് എന്നൊക്കെ ചിലര്‍ വാര്‍ത്ത കൊടുത്തു. അതൊക്കെ ഭയങ്കര മോശമാണ്. എന്റെ കുടുംബക്കാരും ഇതൊക്കെ കാണുന്നുണ്ട്. അതുകൊണ്ടാണ് ഇതെല്ലാം പറയണമെന്ന് തോന്നിയത്. ഈ വാര്‍ത്തകളും പലരും വളച്ചൊടിക്കും. സജ്‌നയ്ക്ക് മറുപടി കൊടുക്കാനൊന്നും വന്നതല്ല.

സജ്ന എല്ലാവരോടും ഓപ്പണ്‍ ആയി ഇടപെടും. കുട്ടിത്തമുള്ള ആളാണ്. പക്ഷേ മറ്റുള്ളവര്‍ അങ്ങനെ കാണണമെന്നില്ല. ഞാന്‍ അതിനെയൊക്കെ ഒരു ലിമിറ്റില്‍ നിര്‍ത്തുമായിരുന്നു. അവള്‍ അതുപോലെ നിന്നാല്‍ പലരും മിസ്ബിഹേവ് ചെയ്തേക്കും. ചതിക്കുഴികളില്‍ പെട്ടേക്കാം. അതുകൊണ്ട് അക്കാര്യത്തില്‍ ഞാന്‍ ഉപദേശിച്ചിട്ടുണ്ട്. ഇനി ഞാന്‍ നിനക്കൊപ്പമില്ലെന്നും പറഞ്ഞിട്ടുണ്ട്. അവള്‍ നല്ല രീതിയില്‍ പോകാനാണ് ആഗ്രഹിക്കുന്നത്. സമൂഹം എന്താണെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ