'ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?'; പൊട്ടിത്തെറിച്ച് സൂര്യ

ബിഗ് ബോസ് സീസണ്‍ 3-യില്‍ അവസാനത്തെ എലിമിനേഷനില്‍ പുറത്തായ മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. 95ാം ദിവസമാണ് കോവിഡ് ലോക്ഡൗണിനിടെ ബിഗ് ബോസ് ഷൂട്ടിംഗ് നിര്‍ത്തിയത്. എന്നാല്‍ സൂര്യ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ സൈബര്‍ അറ്റാക്ക് ആണ് താരത്തിന് നേരെ നടക്കുന്നത്.

തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സൂര്യ ഇപ്പോള്‍. ഇനി തന്റെ മരണമാണോ കാണേണ്ടത് എന്ന് സൂര്യ ചോദിക്കുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ആര്‍മി എന്ന ഫാന്‍സ് പേജുകളോടാണ് സൂര്യ പ്രതികരിക്കുന്നത്.

“”ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?”” എന്ന് സൂര്യ ചോദിക്കുന്നു.

“”ദയവു ചെയ്ത് എന്നെ സ്‌നേഹിക്കുന്നവര്‍ ആരുടെ അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുത്. ചിലപ്പോള്‍ അവര്‍ അറിയാത്ത കാര്യമായിരിക്കും”” എന്നുമാണ് സൂര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. അതേസമയം, ബിഗ് ബോസ് ഷൂട്ടിംഗ് നിര്‍ത്തിയ പശ്ചാത്തലത്തില്‍ വിജയിയെ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്ത് കണ്ടെത്താനുള്ള അവകാശമാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!