വിജയ് സാര്‍ എനിക്ക് വേണ്ടി കണ്ണടച്ചുപിടിച്ചു, അങ്ങനെയാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്: ബിഗിലിലെ തെന്‍ട്രല്‍

വിജയ് നായകനായെത്തിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായിരുന്നു ബിഗില്‍. ചിത്രം 200 കോടിയും കടന്ന് കുതിക്കുകയാണ്. ചിത്രത്തില്‍ ഫുട്‌ബോള്‍ ടീമിലെ ക്യാപ്റ്റന്‍ കഥാപാത്രമായ തെന്‍ട്രലിനെ അവതരിപ്പിച്ചത് നടി അമൃത അയ്യരാണ്. ചിത്രത്തില്‍ ഒരുപാട് ടേക്കുപോയ ഒരു രംഗം വിജയ്യുടെ ചെറിയൊരു സഹായത്തോടെ പൂര്‍ത്തിയാക്കിയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത.

ചിത്രത്തില്‍ ഒരു ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്, അതും വിജയ് സാറിനെ ചീത്ത പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ എന്റെ മനസുവന്നില്ല. ആ രംഗത്തിനു വേണ്ടി ഒരുപാട് ടേക്ക് എടുത്തു. വിജയ് സാറിന് ഇക്കാര്യം മനസിലായി. അങ്ങനെ വിജയ് സര്‍ കണ്ണുമൂടി വച്ചു. അങ്ങനെയാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്. സിനിമയില്‍ കാണുന്നതില്‍ കൂടുതല്‍ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട്. ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ്‌ ചെയ്തു കളഞ്ഞു.”

“സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുമായിരുന്നു. എങ്കിലും ഫുട്‌ബോളില്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷേ ഈ ചിത്രത്തിനായി എന്റെ സുഹൃത്തുക്കളാണ് ഫുട്‌ബോള്‍ പഠിപ്പിച്ചത്. സിനിമയുടെ വര്‍ക്ഷോപ്പിനു മുമ്പേ ഞാന്‍ സ്വന്തമായി ഫുട്‌ബോള്‍ പരിശീലിക്കാന്‍ ആരംഭിച്ചു. അതുകൊണ്ട് നന്നായി കളിക്കാനും അഭിനയിക്കാനും സാധിച്ചു.” അമൃത പറഞ്ഞു.

Latest Stories

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്