നിയമസഭാ സമിതിയുടെ ശിപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരും: ബിജു മേനോന്‍

സിനിമകളില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശിപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്ന് നടന്‍ ബിജു മേനോന്‍. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന സിനിമയുടെ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ് നടത്തിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്. നിയമസഭാ സമിതിയുടെ ശിപാര്‍ശയെ കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജു മേനോനും രണ്ട് തലങ്ങളില്‍ നില്‍ക്കുന്നവരാണെന്നും ബിജു മേനോന്‍ പറയുന്നു. “സിനിമയിലേതു പോലെ കുടുംബത്തോട് ഉത്തരവാദിത്വമില്ലാതെ നടക്കുന്ന സുനിയല്ല, ജീവിതത്തില്‍ സ്വന്തം കുടുംബത്തോടു നല്ല ഉത്തരവാദിത്വമുള്ളയാളാണു ഞാന്‍.” ബിജു മേനോന്‍ പറഞ്ഞു.

സാധാരണക്കാരുടെ ജീവിതത്തോട് ഏറെ അടുത്തു നില്‍ക്കുന്ന പ്രമേയം റിയലിസ്റ്റിക് ആയി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ബിജു മേനോന്‍ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തതിലുള്ള നന്ദിയും അറിയിച്ചു. ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കിയ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത സംവൃതയുടെ തിരിച്ചുവരവ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു