രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും? ഫാമിലിയാര് നോക്കും? അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ ആവാം: സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോന്‍

സംയുക്ത വര്‍മ്മയുടെ തിരിച്ചു വരവിനെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. പുതിയ ചിത്രം ലളിതം സുന്ദരത്തിന്റെ പ്രമോഷനായി നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. ണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആരുനോക്കും എന്നായിരുന്നു ബിജു മേനോന്റെ മറുപടി.

സംയുക്ത വര്‍മയുടെ തിരിച്ചു വരവിനെ കുറിച്ച് അടുത്ത സുഹൃത്ത് കൂടിയായ മഞ്ജു വാര്യരോട് ചോദിച്ചപ്പോഴാണ്, താന്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ബിജു മേനോന്‍ ഇടയ്ക്ക് കയറി പറയുന്നത്.

”സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും.”

Read more

”ഞങ്ങള്‍ക്ക് അങ്ങനയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടും കൂടി നോക്കണ്ടേ” എന്നാണ് ബിജു മേനോന്‍ പറയുന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്. അതേക്കുറിച്ച് തനിക്ക് നേരിട്ടറിയാമെന്ന് മഞ്ജുവും പ്രതികരിച്ചു.