അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷം പിന്നിട്ട് ബിജു മേനോൻ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ബിജു മേനോൻ. 1994-ൽ പുറത്തിറങ്ങിയ ‘പുത്രൻ’ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നടനായും സഹനടനായും വില്ലനായും തിളങ്ങി നിന്ന ബിജു മേനോൻ 2024-ൽ സിനിമയിലെത്തിയിട്ട് മുപ്പത് വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

സമീപ കാലത്തിറങ്ങിയ ഗരുഡൻ, തങ്കം, ആർക്കറിയാം, അയ്യപ്പനും കോശിയും, രക്ഷാധികാരി ബൈജു, അനുരാഗ കരിക്കിൻ വെള്ളം, അനാർക്കലി തുടങ്ങീ സിനിമകളിലെ പ്രകടനം മാത്രമെടുത്ത് നോക്കിയാൽ പോലും ബിജു മേനോൻ എന്ന ആക്ടറുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പ്രേക്ഷകന് കാണാൻ കഴിയും. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. ആസിഫ് അലിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ സിനിമയിലെ തന്റെ മുപ്പത് വർഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോൻ. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയത്താണ് സിനിമയിലെത്തുന്നതെന്നും പിന്നീടാണ് ജീവിതമാർഗ്ഗം സിനിമയാണെന്ന് തിരിച്ചറിയുന്നതെന്നുമാണ് ബിജു മേനോൻ പറയുന്നത്.

“ഒരുപാട് സന്തോഷമുണ്ട് ഇവിടെ വരെയെത്തിയതിൽ. മുപ്പത് വർഷത്തെ യാത്ര ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ്. അന്നൊന്നും ഒട്ടും സീരിയസ് ആയിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയത്താണ് സിനിമയിലെത്തിയത്. സിനിമയിൽ വന്ന് കുറേ കാലം കഴിഞ്ഞ് നമ്മുടെ ജീവിത മാർ​ഗം ഇതാണെന്ന് തിരിച്ചറിഞ്ഞു. കുറച്ചു കൂടി സിനിമയെ സീരിയസായി കാണാനും സ്നേഹിക്കാനും തുടങ്ങി. വളരെ സന്തോഷം, എല്ലാം ഒരു ഭാ​ഗ്യമായി കരുതുന്നു.” എന്നാണ് തലവൻ പ്രസ് മീറ്റിനിടെ ബിജു മേനോൻ പറഞ്ഞത്.

മെയ് 24-നാണ് തലവൻ തിയേറ്ററുകളിൽ എത്തുന്നത്.
ഒരു സ്റ്റേഷൻ പരിധിയിൽ നടക്കുന്ന കൊലപാതകവും, അതേതുടർന്ന് രണ്ട് പൊലീസ് ഓഫീസർമാർ തമ്മിൽ ഉടലെടുക്കുന്ന സംഘർഷങ്ങളായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലറിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൌർണമിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെയും, ആന്റണി വർഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ‘ഇന്നലെ വരെ’ എന്ന ചിത്രമായിരുന്നു ജിസ് ജോയിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ