'എം.ടി സാര്‍, പ്രിയദര്‍ശന്‍ എന്ന് പറയുന്നത് ഏതൊരാളും കൊതിക്കുന്ന കാര്യമാണ്'; ആന്തോളജിയില്‍ നായകന്‍ ബിജു മേനോന്‍

എംടി വാസുദേവന്‍ നായരുടെ കഥയില്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. എംടിയുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് ബിജു മേനോന്‍ നായകന്‍ ആകുന്നത്.

എംടിയുടെ ‘ശിലാഖിതം’ എന്ന കഥയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. മറ്റ് അഞ്ച് കഥകളും മലയാളത്തിലെ പ്രമുഖ സംവിധായകരാണ് സിനിമയാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ആന്തോളജിയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ബിജു മേനോന്‍ പറഞ്ഞു.

എംടി സാര്‍, പ്രിയദര്‍ശന്‍ എന്ന് പറയുന്നത് ഏതൊരാളും കൊതിക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ജീവിതത്തില്‍ ഒരിക്കലെങ്കിലും എംടി സാറിന്റെ കഥയുടെ ഒരു ഭാഗമാവുക എന്നത് വലിയ കാര്യമാണ്. പ്രിയന്‍ ചേട്ടന്‍ സിനിമകള്‍ കണ്ട് ഒരുപാട് ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് താന്‍.

പക്ഷെ ഇത് വരെ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. അത് അവസാനം എംടി സാറുമൊത്ത് സംഭവിക്കുകയാണ്. അത് വലിയൊരു സന്തോഷം തന്നെയാണ് എന്ന് ബിജു മേനോന്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

IPL 2025: എനിക്ക് ഭയം ഇല്ല, ഏത് ബോളർ മുന്നിൽ വന്നാലും ഞാൻ അടിക്കും: വൈഭവ് സുര്യവൻഷി

'ഗൂഡാലോചനയില്ല, ആരും കുടുക്കിയതുമല്ല'; പറയാനുള്ളത് പറഞ്ഞിരിക്കുമെന്ന് വേടന്‍

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ