കാണാന്‍ ഷെയ്പ് ഇല്ലാത്ത അമീബയെ പോലെ, ഊതി വീര്‍പ്പിച്ച ബലൂണ്‍..; പരിഹാസങ്ങള്‍ കേട്ടതിനെ കുറിച്ച് ബിജു സോപാനം

തനിക്കെതിരെ വന്ന ബോഡി ഷെയ്മിംഗ് കളിയാക്കലുകളെ കുറിച്ച് പറഞ്ഞ് നടന്‍ ബിജു സോപാനം. തന്നെ കാണാന്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയുണ്ടെന്നും ഷെയ്പ്പ് ഇല്ലെന്നും അമീബയെ പോലെ ഉണ്ടെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ബിജു സോപാനം പറയുന്നത്. നാടകം മാത്രമാണ് തനിക്ക് അറിയാവുന്ന തൊഴിലെന്നും താരം പറയുന്നുണ്ട്.

തനിക്ക് അറിയാവുന്ന തൊഴില്‍ നാടകം മാത്രമാണ്. ഒരുപാട് ആളുകളോട് അവസരം ചോദിച്ചിട്ടുണ്ട്. അന്ന് ചോദിച്ചവര്‍ ഒന്നും അവസരങ്ങള്‍ തന്നിരുന്നില്ല. അന്ന് ചാന്‍സ് ചോദിച്ചത് ഗുണമായി. കാരണം അവര്‍ക്കെല്ലാം ഇപ്പോള്‍ തന്നെ അറിയാം.

നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ തന്നെ സിനിമയില്‍ ചാന്‍സ് ചോദിക്കാനും തുടങ്ങി. ചാന്‍സ് ചോദിക്കാന്‍ പോകുന്നതിനോട് കാവാലം സാറിന് വലിയ എതിര്‍പ്പായിരുന്നു. അഭിനയം നന്നായി പഠിക്കാനും ഉത്തമ ബോധം വന്നതിന് ശേഷം സിനിമയില്‍ പോകാനും പറഞ്ഞു.

അല്ലെങ്കില്‍ വേറെ ജോലിക്ക് പോകാനുമാണ് പറഞ്ഞത്. അഭിനയം ജീവിത മാര്‍ഗമായി എടുക്കണമെങ്കില്‍ ധൈര്യവും വിശ്വാസവും വേണം. ആ വിശ്വാസവും ധൈര്യവും ഉണ്ടാക്കി എടുത്തതിന് ശേഷമാണ് അവസരങ്ങള്‍ ചോദിച്ചു തുടങ്ങിയത്.

Read more

അവസരങ്ങള്‍ ചോദിക്കാന്‍ വിളിക്കാനുള്ള ആളുകളുടെ ലിസ്റ്റ് ഇരുന്നൂറ് പേജിന്റെ നോട്ടില്‍ എഴുതി വയ്ക്കുമായിരുന്നു. എന്നാല്‍ തന്നെ കാണാന്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയുണ്ടെന്നും ഷെയ്പ്പ് ഇല്ലെന്നും അമീബയെ പോലെ ഉണ്ടെന്നും ചിലര്‍ പറഞ്ഞിരുന്നു എന്നാണ് ബിജു ഐസിജിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.