‘ആ ഡയലോഗ്‌ ഇന്നും എന്നോടു പലരും പറയാറുണ്ട്'; ബിന്ദു പണിക്കർ

മലയാളി പ്രേക്ഷകർക്ക് എത്ര കണ്ടാലും മതി വരാത്ത സിനിമയാണ് രാജസേനന്റെ ‘ ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം’. ചിത്രത്തിൽ ബിന്ദു പണിക്കർ അഭിനയിച്ച ഇന്ദുമതി എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഹിറ്റ് ഡയലോഗുകള്‍ ഓര്‍ത്തെടുക്കുകയാണ് ബിന്ദു പണിക്കർ.

ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇതേ കുറിച്ച് അവർ മനസ്സ് തുറന്നത്. സ്വയം പറഞ്ഞ ഡയലോഗുകള്‍ ആരോടെങ്കിലും ജീവിതത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനു പലരും തന്നോടാണ് പറയാറുളളതെന്നായിരുന്നു ബിന്ദു പണിക്കരുടെ മറുപടി.

കഥാപാത്രം ചെയ്യുന്ന സമയത്ത് ഡയലോഗ് ഹിറ്റാകുമെന്ന് കരുതിയിരുന്നില്ലെന്നും. ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ അങ്ങനെ എല്ലാവരും ചേർന്നപ്പോൾ  സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ  സിനിമ അത്ര  ഹിറ്റായിരുന്നില്ല. പിന്നീട് ടി.വിയിലൂടെയാണ് സിനിമ ഹിറ്റായി മാറിയതെന്നും അവർ പറഞ്ഞു.

Read more

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ റോഷാക്ക്’ ലൂടെയാണ് ബിന്ദു പണിക്കർ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ചിത്രത്തിൽ ശക്തമായ കഥപാത്രമായാണ് ബിന്ദു പണിക്കരെത്തിയിരിക്കുന്നത്.