'ഒരു ആയുസ്സില്‍ കേള്‍ക്കേണ്ട തെറിവിളി ഞാന്‍ കേട്ടുകഴിഞ്ഞു, മാനസിക വിദഗ്ധനെ വരെ കണ്ടു' സത്യാവസ്ഥ പ്രേക്ഷകര്‍ക്ക് അറിയില്ലെന്ന് ബിനു അടിമാലി

സ്റ്റാര്‍ മാജിക്ക് എന്ന ഫ്‌ളവേഴ്‌സിലെ ഷോയിലൂടെയാണ് ബിനു അടിമാലി കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തി അടുത്തിടെ ഉണ്ടായ വിവാദങ്ങളിലെ യഥാാര്‍ത്ഥ്യത്തെ കുറിച്ചും താന്‍ നേരിടേണ്ടി വന്ന വ്യക്തിഹത്യയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബിനു അടിമാലി. നടി രശ്മി അനിലിനൊപ്പമായിരുന്നു കലാജീവിത വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ബിനു അടിമാലി എത്തിയത്. അടുത്തിടെ സ്റ്റാര്‍ മാജിക്ക് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മൂലം ഒരു ആയുസ്സില്‍ കേള്‍ക്കേണ്ട തെറിവിളികള്‍ ഒരുമിച്ച് താന്‍ കേട്ടുവെന്നാണ് ബിനു അടിമാലി പറയുന്നത്.

സ്റ്റാര്‍ മാജിക്കില്‍ അടുത്തിടെ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയപ്പോള്‍ ഷോയിലെ മറ്റ് താരങ്ങളും വിശിഷ്ടാതിഥികളും ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സ്റ്റാര്‍ മാജിക്കിനെതിരെ പ്രതിഷേധങ്ങളും നടന്നിരുന്നു. അന്നത്തെ ആ സംഭവം കൊണ്ട് താന്‍ നേരിട്ടത് വലിയ പ്രശ്‌നങ്ങളായിരുന്നുവെന്നും മാനസിക വിദഗ്ധനെ കാണേണ്ട സ്ഥിതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നുവെന്നും ബിനു അടിമാലി പറഞ്ഞു.

ഷോയുടെ ജോണറും അവിടുത്തെ രീതികളും അറിയാമായിരുന്നിട്ടും ക്ഷണം സ്വീകരിച്ച് പരിപാടികളില്‍ പങ്കെടുത്ത് വേണ്ട പണവും വാങ്ങിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് പുറത്തെത്തി അധിക്ഷേപിച്ചുവെന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും ബിനു അടിമാലി പറഞ്ഞു. കണ്ടന്റുണ്ടാക്കി വൈറലാകുകയായിരുന്നു ലക്ഷ്യമെന്നാണ് തനിക്ക് തോന്നിയതെന്നും ബിനു പറയുന്നു. ‘കഴിഞ്ഞ കുറച്ച് നാളുകളായി പല ഭാഗങ്ങളില്‍ നിന്നും ഒരുപാട് എനിക്ക് കിട്ടുന്നുണ്ട്.

ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്. അത് വല്ലാതെ തളര്‍ത്തിയിരുന്നു. മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസിക വിദഗ്ധന വരെ കാണേണ്ടി വന്നു. അന്ന് ഷോയില്‍ നടന്ന സത്യാവസ്ഥ പുറത്തിരുന്ന് കണ്ട പ്രേക്ഷകര്‍ക്ക് അറിയില്ല. അയാള്‍ ഷോയില്‍ എത്തി വൈറലാകാനുള്ള കണ്ടന്റുണ്ടാക്കി പണവും വാങ്ങി മടങ്ങി. ബിനു കൂട്ടിച്ചേര്‍ത്തു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്